എഐ അധിഷ്ഠിത ഹെല്‍ത്ത്കെയര്‍ പ്ലാറ്റ്ഫോം YASASII; ഹോസ്പിറ്റലുകളുടെ ഹെല്‍ത്ത്‌കെയര്‍ പാര്‍ട്ണര്‍

നിര്‍മിതബുദ്ധി പിന്തുണയോടെ ഹോസ്പിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകൃതവും സുരക്ഷിതവുമാക്കുന്ന ഹെല്‍ത്ത്കെയര്‍ ടെക്നോളജി പ്ലാറ്റ്ഫോമാണ് YASASII.
ഡോ. അതാത് ഖാൻ, എംഡി, ഖമേദ ഇൻഫോലോജിക്സ് പ്രൈവറ്റ് ലിമിറ്റഡ്
ഡോ. അതാത് ഖാൻ, എംഡി, ഖമേദ ഇൻഫോലോജിക്സ് പ്രൈവറ്റ് ലിമിറ്റഡ്YASASII
Published on

നിര്‍മിതബുദ്ധിയും സ്മാര്‍ട്ട് സൊല്യൂഷനുകളും പ്രയോജനപ്പെടുത്തി, ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്ന ഹെല്‍ത്ത്കെയര്‍ ടെക്നോളജി പ്ലാറ്റ്ഫോം എന്ന നിലയില്‍ YASASII ശ്രദ്ധ നേടുന്നു. യുഎസില്‍ നിന്നുള്ള സിസിഎച്ച്ഐടി സര്‍ട്ടിഫിക്കേഷനോട് കൂടി പ്രവര്‍ത്തിക്കുന്ന ഖമേദ ഇന്‍ഫോലോജിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉല്‍പന്നമായ YASASII, യുഎസിന് പുറമെ മിഡിൽ ഈസ്റ്റ്, ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവക്കൊപ്പം ഇന്ത്യയിലും സജീവമാണ്.

ഹോസ്പിറ്റലുകള്‍ക്കുള്ള സോഫ്റ്റ്‌വെയര്‍ ദാതാവ് എന്നതിലുപരി ഹെല്‍ത്ത്കെയര്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ തന്നെ ഹോസ്പിറ്റലുകള്‍ പരിഗണിക്കുന്നു എന്നതാണ് YASASIIയുടെ നേട്ടം.

രോഗികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ഏതെങ്കിലും മരുന്ന് രോഗിക്ക് അലര്‍ജിയാണെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കില്‍ പിന്നീട് അതിനെ കുറിച്ച് ഡോക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഈ സംവിധാനത്തിന് സാധിക്കും. മനുഷ്യസഹജമായ മറവി മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഇതുവഴി ഇല്ലാതാകുന്നു. കൂടാതെ രോഗലക്ഷണങ്ങളും ചികിത്സാ ചരിത്രവും എഐയുടെ സഹായത്തോടെ വിശകലനം ചെയ്ത് കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് ഡോക്ടര്‍മാരെ സഹായിക്കുന്നു.

ക്ലിനിക്കല്‍ വര്‍ക്ക്ഫ്ളോ, ഡയഗ്‌നോസ്റ്റിക്സ്, ബില്ലിങ്, നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഏകീകൃതമായി ചെയ്യാനാകും. ക്ലിനിക്കല്‍ അപകടസാധ്യതകള്‍ കുറച്ച്, ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനങ്ങളിലെ അവ്യക്തതകള്‍ ഒഴിവാക്കി, തല്‍ക്ഷണം തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമാക്കുന്നു എന്നതാണ് ഈ സോഫ്റ്റ്വെയറിന്റെ നേട്ടമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

വിവരങ്ങള്‍ക്ക്: contact@kamedainfologics.com, contact@yasasiisolutions.com, ഫോണ്‍: 0471 3048174.

(ധനം മാഗസീന്‍ 2026 ഫെബ്രുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com