

സ്കൂളുകൾ, ഓഫീസുകൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയുടെ കാന്റീനിൽ ലഭ്യമായ ഭക്ഷണങ്ങളിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തരവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പൊണ്ണത്തടി വർദ്ധിക്കുന്നതും ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ, ചിലതരം അർബുദങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ വർദ്ധനവും കണക്കിലെടുത്താണ് തീരുമാനം.
മുതിർന്നവർ പ്രതിദിനം 25 ഗ്രാമിൽ കൂടുതൽ പഞ്ചസാര കഴിക്കരുതെന്നും കുട്ടികൾ 20 ഗ്രാമിൽ കൂടുതൽ പഞ്ചസാര കഴിക്കരുതെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശമുളളത്. സോഫ്റ്റ് ഡ്രിങ്കുകൾ, ചോക്ലേറ്റുകൾ, ഗുലാബ് ജാമുൻ, ഫ്ലേവേർഡ് ജ്യൂസ് തുടങ്ങിയ ഉൽപ്പന്നങ്ങളിലെ പഞ്ചസാരയുടെ അളവും സ്ഥാപനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളില്‍ ഉണ്ടായിരിക്കണം. ഒരാൾക്ക് ഒരു ദിവസം 27 മുതൽ 30 ഗ്രാം വരെ കൊഴുപ്പ് മാത്രമാണ് കഴിക്കാവുന്നത്. സമൂസ അടക്കമുളള ലഘുഭക്ഷണങ്ങളില്‍ എത്രമാത്രം കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് വിവരങ്ങളും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.
ഇന്ത്യയില്‍ പൊണ്ണത്തടിയും അമിതഭാരവുമുള്ളവരുടെ എണ്ണം 2021 ൽ ഏകദേശം 18 കോടിയായിരുന്നു. 2050 ആകുമ്പോഴേക്കും ഇത് 44.9 കോടിയായി ഉയരുമെന്നാണ് ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്. ആഗോളതലത്തിൽ ഇന്ത്യയെ അമിതഭാരമുളളവരുടെ എണ്ണത്തില്‍ രണ്ടാമത്തെ രാജ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്തിൽ പറയുന്നു.
വയറിലെ ഭാഗത്ത് കൊഴുപ്പ് കൂടിവരുന്നവരുടെ എണ്ണവും രാജ്യത്ത് കൂടി വരികയാണ്. ഇത്തരത്തിലുള്ള കൊഴുപ്പ് പ്രമേഹം, രക്താതിമർദ്ദം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ഇക്കാര്യങ്ങള്‍ ഒഴിവാക്കാനുളള മുന്‍കരുതലുകളുടെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
The Ministry of Health has directed cafeterias in schools, offices, and public institutions to display information regarding the sugar and fat content in food items to curb lifestyle diseases.
Read DhanamOnline in English
Subscribe to Dhanam Magazine