

കൊവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും ഉയരുന്നു. നിലവില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,710 ആയതായി ആരോഗ്യമന്ത്രാലയം. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൊവിഡ് ബാധിതതരുടെ എണ്ണം കൂടുതല്‍.
കേരളത്തില്‍ 1,147 കേസുകളാണ് നിലവിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 227 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.
രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 424 കേസുകളും ഡല്‍ഹിയില്‍ 294 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 223 പേരാണ് കൊവിഡ് ബാധിച്ചത്. തമിഴ്‌നാട് (148), കര്‍ണാടക (148), പശ്ചിമ ബംഗാള്‍ (116) എന്നിവിടങ്ങളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
24 മണിക്കൂറിനിടെ 511 പേര്‍ക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏഴ് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഈ വര്‍ഷം അഞ്ച് മാസത്തിനുള്ളില്‍ മരണങ്ങളുടെ എണ്ണം 22 ആയി.
കേസുകള്‍ ഉയരുന്നുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തീവ്രത കുറഞ്ഞ വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. LF7, XFG, Jn.1, NB 1.8.1 എന്നീ നാല് വകഭേദങ്ങളാണ് ഇത്തവണ രോഗവ്യാപനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കൊവിഡ് വ്യാപാനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം സാഹചര്യം സൂക്ഷ്മായി നിരീക്ഷിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആഗോര്യ സംവിധാനങ്ങള്‍ക്ക് നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കി. പരിശോധന, ചികിത്സ, ഐസൊലേഷന്‍ സൗകര്യങ്ങള്‍, ഓക്‌സിജന്‍, വെന്റിലേറ്റര്‍ കിടക്കകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രാലയും മുന്നറിയിപ്പു നല്‍കി. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ പിരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine