പുറത്തിറങ്ങല്‍ ഒഴിവാക്കാന്‍ കഴിയാത്തവരാണോ നിങ്ങള്‍; വൈറസിനെതിരെ കൈക്കൊള്ളേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

പുറത്തിറങ്ങല്‍ ഒഴിവാക്കാന്‍ കഴിയാത്തവരാണോ നിങ്ങള്‍; വൈറസിനെതിരെ കൈക്കൊള്ളേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
Published on

കൊറോണ രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പലരോടും വര്‍ക്ക് ഫ്രം ഹോം എടുക്കാന്‍ കമ്പനികള്‍ ആവശ്യപ്പെടുകയാണ്. എങ്കിലും ഇപ്പോള്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 54 ശതമാനത്തോളം വരുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സാധ്യമാകില്ലെന്നാണ് വ്യക്തമാകുന്നത്. യാത്രകളും ഓഫീസ് ജോലിയും മറ്റും മാറ്റി വയ്ക്കാനാവാത്തവര്‍ക്ക് കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ മാത്രമാണ് ശ്രദ്ധിക്കാനാകുക. പ്രത്യേകിച്ച് ജീവിതശൈലീ രോഗങ്ങളുള്ളവര്‍.

കേരളത്തില്‍ അഞ്ചിലൊരാള്‍ക്ക് പ്രമേഹമുണ്ട്. കൊളസ്ട്രോള്‍, അമിത ബി.പി. എന്നിവയും മലയാളികളില്‍ വലിയ തോതില്‍ കാണപ്പെടുന്നവയാണ്. വൃക്കരോഗവും ഹൃദ്രോഗവുമുള്ളവരും ധാരാളം. ഇതെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കാനിടയാക്കും. ഇത്തരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ പകര്‍ച്ചവ്യാധികള്‍ക്ക് അടിമപ്പെടുന്നു.

ജീവിതശൈലീ രോഗങ്ങളും മറ്റ് ഗുരുതര രോഗങ്ങളും ഉള്ളവര്‍ക്ക് കൊറോണ വൈറസ് ബാധയെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിക്കില്ല. ആരോഗ്യപരമായി ദുര്‍ബലരെയാണ് വൈറസ് പെട്ടെന്ന് കീഴടക്കുക. പ്രതിരോധിക്കുക മാത്രമാണ് പോംവഴി. പ്രതിരോധ മാര്‍ഗങ്ങള്‍ അറിയാം.

  • തുറസ്സായി സഞ്ചരിക്കേണ്ടി വരുമ്പോള്‍ മാസ്‌ക് ധരിക്കുക.
  • മുഖത്തും കണ്ണുകളിലും ഇടയ്ക്കിടയ്ക്ക് സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.
  • കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് എങ്കിലും വൃത്തിയായി കഴുകണം.
  • ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കണം.
  • പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.
  • രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ 14 ദിവസം വരെ വീട്ടി
  • പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്.
  • അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.
  • രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.
  • മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്.
  • വേവിക്കാത്ത മാംസം, പാല്‍, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍.
  • പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാല്‍ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ഒഴിവാക്കണം.
  • ഇതുവഴി രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആ രീതി ഒഴിവാക്കണം.
  • വളര്‍ത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്.
  • രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.
  • ഓഫീസിലോ വ്യക്തിപരമായോ രോഗ സംബന്ധമായ അടിയന്തിര സഹായം വേണ്ടി വന്നാല്‍ കേരള ആരോഗ്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 1056 അല്ലെങ്കില്‍ 0471 2552056 എന്നിവയിലേക്ക് വിളിക്കാം.
  • ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററുകളുടെ നമ്പറുകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com