ടെക്‌നോളജിയുടെ മുന്നേറ്റം മുതല്‍ക്കുട്ടാക്കി ആരോഗ്യം സംരക്ഷിക്കുകയാണ്, സൈറിക്‌സ് ഹെല്‍ത്ത് കെയര്‍
എംആര്‍ഐ മെഷീനുകള്‍, വെന്റിലേറ്ററുകള്‍, സര്‍ജിക്കല്‍ റോബോട്ടുകള്‍ എന്നുവേണ്ട മെഡിക്കല്‍ ഉപകരണങ്ങളാണ് ഇന്ന് ആതുരസേവന മേഖലയുടെ നട്ടെല്ല്. രോഗീപരിചരണം പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് മെഡിക്കല്‍ ഉപകരണങ്ങളുടെ കൃത്യമായ പരിപാലനം. മെഡിക്കല്‍ ഉപകരണങ്ങള്‍ നല്ല രീതിയില്‍ മെയ്ന്റനന്‍സ് ചെയ്തില്ലെങ്കില്‍ പണച്ചെലവ് ഏറെയുള്ള അറ്റകുറ്റ പണിയിലേക്ക് അത് കൊണ്ടുചെന്നെത്തിക്കും. മാത്രമല്ല, രോഗികളുടെ സുരക്ഷ തന്നെ അവതാളത്തിലാകും. ഉപകരണങ്ങള്‍ പണിമുടക്കിയാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടും. അത് ആശുപത്രികളുടെ ബിസിനസ് നഷ്ടത്തിലേക്കും നയിക്കും.
ഇന്ത്യയില്‍ നഗര, ഗ്രാമ ഭേദമില്ലാതെ എല്ലായിടത്തെയും ആശുപത്രികള്‍ വലിയ തോതില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് പലവിധ വെല്ലുവിളികളും ഇപ്പോള്‍ ഉയര്‍ത്തുന്നുമുണ്ട്. ഇറക്കുമതി ചെയ്ത വിലപിടിപ്പുള്ള ഉപകരണങ്ങള്‍ ചികിത്സാച്ചെലവ് ഗണ്യമായി ഉയര്‍ത്തുന്നു. മാത്രമല്ല, ഇത്തരം ഉപകരണങ്ങളുടെ മെയ്ന്റനന്‍സിനും റിപ്പയറിനും മതിയായ വിദഗ്ധരെ യഥാസമയം ലഭിക്കാത്തതിനാലുള്ള പ്രശ്നങ്ങള്‍ വേറെയും. അത്യാധുനിക ഉപകരണങ്ങളുടെ വിലയുടെ ഏതാണ് 12-15 ശതമാനത്തോളമാണ് അവയുടെ വാര്‍ഷിക മെയ്ന്റനന്‍സ് ചെലവ്. ഒരു ഉപകരണത്തിന്റെ മൊത്തം കാലാവധിയില്‍ അവയ്ക്ക് നടത്തുന്ന സര്‍വീസിന്റെ ചെലവ് ആ ഉപകരണത്തിന്റെ വിലയേക്കാള്‍ കൂടുതലാണ്.
ഉപകരണങ്ങള്‍ യഥാസമയം സര്‍വീസ് ചെയ്തില്ലെങ്കില്‍ അടിക്കടി അവ പണിമുടക്കും. യഥാസമയം മെയ്ന്റനന്‍സ് ചെയ്യുന്നതിനേക്കാള്‍ പണച്ചെലവ് ഉപകരണങ്ങള്‍ കേടായാല്‍ നന്നാക്കിയെടുക്കാന്‍ വേണ്ടിവരും. രോഗികളുടെ സുരക്ഷയും പ്രശ്നമാകും. ഒരു ആശുപത്രിയില്‍ ഒട്ടനവധി ഉപകരണങ്ങള്‍ കാണും. ഇതിനെല്ലാം വെവ്വേറെ മെയ്ന്റനന്‍സ് കരാര്‍ നല്‍കേണ്ടിവരുമ്പോള്‍ ആശുപത്രികളുടെ ചെലവും കൂടും.
സൈറിക്സ് കെയര്‍360
ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സമഗ്ര പരിഹാരമാണ് സൈറിക്സ് കെയര്‍360. ഏത് കമ്പനിയുടെ ഏത് ഉപകരണമായാലും എല്ലാത്തരം സേവനങ്ങളും സൈറിക്സ് കെയര്‍360 ലഭ്യമാക്കും. സൈറിക്സ് കെയര്‍360യുടെ സേവനം തേടിയാല്‍ ആശുപത്രികള്‍ക്ക് പല സേവനദാതാക്കളെ ആശ്രയിക്കേണ്ടി വരില്ല. എല്ലാ ഉപകരണങ്ങളും യഥാസമയം മെയ്ന്റനന്‍സ് ചെയ്യുന്നതിനാല്‍ ചെലവ് ചുരുക്കാനാകും. മാത്രമല്ല, ഉപകരണങ്ങളുടെ ആയുസും കൂടും.
ഓരോ ഹൃദയസ്പന്ദനവും ഓരോ രോഗനിര്‍ണയവും ഓരോ ജീവന്‍രക്ഷാ നിമിഷവും ഒരിക്കലും പരാജയപ്പെടാത്ത ടെക്നോളജിയെ അങ്ങേയറ്റം ആശ്രയിക്കുന്നു. ഓരോ ആശുപത്രിയിലും ആതുരസേവനരംഗത്തെ ഓരോ പ്രൊഫഷണലിനും ഏറ്റവും കൃത്യതയാര്‍ന്ന, വിശ്വാസയോഗ്യമായ, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് സൈറിക്സ് ഉറപ്പ് നല്‍കുന്നത്. അതുകൊണ്ട് അവര്‍ക്ക് അവരുടെ പരമപ്രധാനമായ ദൗത്യമായ ജീവന്‍രക്ഷാ പ്രവര്‍ത്തനത്തില്‍ സര്‍വ്വശ്രദ്ധയും നല്‍കാനാകും. ഹെല്‍ത്ത്കെയര്‍ ടെക്നോളജിയുടെ ഹെല്‍ത്താണ് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നത് - ആരോഗ്യമുള്ളൊരു ഇന്ത്യയ്ക്കായി.
അജിത്കുമാര്‍. എസ്, സഹസ്ഥാപകന്‍ & എക്സിക്യൂട്ടിവ് ഡയറക്റ്റര്‍, സൈറിക്സ് ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്
ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തില്‍ താളപ്പിഴവ് കണ്ടാല്‍ ഒരു ഏജന്‍സിയെ മാത്രം ആശുപത്രി അധികൃതര്‍ക്ക് സമീപിച്ചാല്‍ മതി. സമയം ലാഭിച്ച് പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കാം. ഉപകരണങ്ങള്‍ക്ക് സംഭവിക്കാനിടയുള്ള തകരാറുകള്‍ കൃത്യമായി മുന്‍കൂട്ടി അറിയിക്കാനുള്ള ഡാറ്റ അധിഷ്ഠിത മോണിറ്ററിംഗ് സംവിധാനവുമാണ് സൈറിക്സ് കെയര്‍369 ഒരുക്കുന്നത്.
ഇതിനെല്ലാം പുറമേ സൈറിക്സ് ആശുപത്രികള്‍ക്ക് താങ്ങാവുന്ന വിലയുള്ള മെഡിക്കല്‍ ആക്സസറികളും കണ്‍സ്യൂമബ്ള്‍സും എത്തിച്ചു നല്‍കുകയും ചെയ്യുന്നു. വിദഗ്ധരായ ടെക്നീഷ്യന്മാരുടെ കുറവ് നികത്താനായി ഓരോ വര്‍ഷവും 500 ഓളം പേര്‍ക്ക് സൈറിക്സ് അക്കാദമി പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, എല്ലാത്തരത്തിലുള്ള പ്രീ ഓണ്‍ഡ് മെഡിക്കല്‍ ഉപകരണങ്ങളും സൈറിക്സ് ലഭ്യമാക്കുന്നുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍, അവയുടെ യഥാസമയമുള്ള മെയ്ന്റനന്‍സ്, വിദഗ്ധരായ ടെക്നീഷ്യന്മാരെ കൃത്യസമയത്ത് കിട്ടാതെ വരിക എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏക വഴിയാണ് സൈറിക്സ് കെയര്‍360. വിവരങ്ങള്‍ക്ക്: Solutions@cyrix.in
(Originally published in Dhanam Magazine 31 March 2025 issue.)
Read DhanamOnline in English
Subscribe to Dhanam Magazine

