ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഈസി ഫാറ്റ്‌ലോസ്; ഇതാ ലോ കലോറി ഭക്ഷണങ്ങള്‍
കലോറി കൂടിയ ഭക്ഷണം കഴിച്ചാലും ജിമ്മില്‍ പോകുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാറുണ്ട് ചിലര്‍. എന്നാല്‍ മറ്റു സമയം മുഴുവന്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഫാറ്റ് അക്യുമുലേഷന്‍ വളരെ അധികമായിരിക്കും. ഇത് മാറാന്‍ വ്യായാമത്തോടൊപ്പം ലോ കലോറി ഭക്ഷണം കൂടി ശീലമാക്കണം. എന്തൊക്കെയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ലോ കലോറി ഭക്ഷണമെന്നാണോ ആശങ്കപ്പെടുന്നത്. ഇത് നിങ്ങളുടെ നിത്യേനയുള്ള മെനുവില്‍ ഉണ്ടാകും. എന്നാല്‍ ഇതിന്റെ അളവ് കൂട്ടി മറ്റു്ള്ളവ കുറയ്ക്കണമെന്നു മാത്രം. ചില സീറോ കലോറി പച്ചക്കറിക ളും പഴങ്ങളും ഇതാ
കാബേജ്
കലോറി കുറഞ്ഞ പച്ചക്കറികളില്‍ ലഭ്യമായതാണ് കാബേജ്. ഹൃദ്രോഗവും ക്യാന്‍സറും ചെറുക്കാന്‍ കഴിയുന്ന കാബേജില്‍ കലോറി കുറവുള്ളതിനാല്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കീ്‌റ്റോ ഡയറ്റ് എടുക്കുന്നവര്‍ക്ക് ധാരാളം കഴിക്കാവുന്നതാണ് ഇത്.
ബ്രൊക്കോളി
കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുള്ള ബ്രൊക്കോളിയില്‍ ഉയര്‍ന്ന പോഷകമൂല്യവും കുറഞ്ഞ കലോറിയും ആണുള്ളത്. ഭാരം കുറയ്ക്കുന്നതിനു മാത്രമല്ല, ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തിനും ഉത്തമമാണ് ബ്രൊക്കോളി. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്.
കാരറ്റ്
കാരറ്റ് കഴിച്ചാല്‍ ആരോഗ്യപരമായ നിരവധി പ്രയോജനങ്ങളാണ് ഉള്ളത്. തടികുറയ്ക്കുന്നതിലും കേമനാണ് കാരറ്റ്. ലോക പ്രമേഹദിനത്തില്‍ നടന്ന പ്രചാരണപരിപാടികളില്‍ കാരറ്റിന്റെ ഗുണങ്ങളായിരുന്നു ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത്. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കാരറ്റിന് കഴിയുമെന്നതാണ് ഇതിന് കാരണം. പഞ്ചസാരയാണ് ഫാറ്റ് അക്യുമുലേഷന്റെ വില്ലനെന്നതിനാല്‍ ഇതാ കാരറ്റ് മെനുവില്‍ പതിവാക്കൂ.
തക്കാളി
സമീകൃതാഹാരം എന്ന നിലയ്ക്ക് ഒട്ടേറെ ഗുണങ്ങള്‍ തക്കാളിക്കുണ്ട്. ഹൃദ്രോഗങ്ങളെ ചെറുക്കുവാനും തക്കാളിക്ക് ഒരു പരിധി വരെ സാധിക്കും. കൂടാതെ ക്യാന്‍സറിനെ പ്രതിരോധിക്കാനും തക്കാളിക്ക് കഴിയും. തക്കാളി മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളുമായി മിക്‌സ് ചെയ്ത് കഴിക്കാം.
തണ്ണിമത്തന്‍
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പഴമാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ മലയാളികള്‍ തണ്ണിമത്താന്‍ കഴിക്കാറുണ്ട്. മാത്രമല്ല വയര്‍ നിറഞ്ഞതായി തോന്നാന്‍ തണ്ണി മത്തന്‍ നല്ലതാണ്. കലോറി വളരെ കുറഞ്ഞ പഴവര്‍ഗ്ഗം കുടിയാണിത്. ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്നവര്‍ തണ്ണിമത്തന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്ടെന്ന് തന്നെ തടി കുറയ്ക്കാം. രാത്രിയില്‍ കഴിക്കുന്ന ഭക്ഷണം പകുതിയാക്കി ബാക്കി തണ്ണിമത്തന്‍ ആക്കൂ.