ഉറക്കം ജീവിതത്തില്‍ അതിപ്രധാനം, നല്ല ഭാവിക്ക് ഉറക്കവും വിശ്രമവും എത്രമാത്രം പ്രധാനപ്പെട്ടത്

പലരും വ്യായാമവും മറ്റുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. പക്ഷേ വ്യായാമത്തിനേക്കാള്‍ പ്രധാനമാണ് ഉറക്കം
ഉറക്കം ജീവിതത്തില്‍ അതിപ്രധാനം, നല്ല ഭാവിക്ക് ഉറക്കവും വിശ്രമവും എത്രമാത്രം പ്രധാനപ്പെട്ടത്
Published on

തിരക്കും മാനസിക സമ്മര്‍ദ്ദവും ഉറക്കക്കുറവും ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ ബുദ്ധിയും ശ്രദ്ധയും ഓര്‍മയുമെല്ലാം നിലനിര്‍ത്തി ദീര്‍ഘകാലം ജീവിക്കാന്‍ എന്താണ് വഴി? പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍ വിശദീകരിക്കുന്നു. അതിസങ്കീര്‍ണമായ ആയിരക്കണക്കിന് സര്‍ജറികള്‍ കൃത്യതയോടെ നിര്‍വഹിച്ചിട്ടുള്ള ഡോ. അരുണ്‍ ഉമ്മന്‍ 2014 മുതല്‍ വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ന്യൂറോ സര്‍ജനായി സേവനമനുഷ്ഠിച്ചുവരുന്നു. യുഎസ് കേന്ദ്രമായ പ്രശസ്ത ന്യൂറോളജി ജേണല്‍ മെഡ്ക്രേവിന്റെ ഉപദേശക സമിതി അംഗവുമാണ് ഇദ്ദേഹം.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദമുള്ള ഇന്ത്യയിലെ ചുരുക്കം ചില ന്യൂറോ സര്‍ജന്‍മാരില്‍ ഒരാള്‍ കൂടെയാണ് ഡോ. അരുണ്‍ ഉമ്മന്‍. വിപിഎസ് ലേക്ക്ഷോര്‍ കൂടാതെ മറ്റ് വിവിധ ആശുപത്രികളില്‍ വിസിറ്റിംഗ് കണ്‍സള്‍ട്ടന്‍ഡായി സേവനമനുഷ്ഠിക്കുന്നുണ്ട്. സെഹിയോന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റീ കൂടിയാണ്. ഇതിനുപുറമെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്യാമ്പുകള്‍, ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍, ഭിന്നശേഷിക്കാരെ ശാക്തീകരിക്കല്‍ തുടങ്ങി നിരവധി പദ്ധതികളില്‍ ഡോ. അരുണ്‍ ഉമ്മന്‍ ഭാഗഭാക്കാണ്.

തിരക്കേറെയുള്ള ജീവിതവും മാനസിക പിരിമുറുക്കങ്ങളും മതിയായ വിശ്രമവും ഉറക്കവും ലഭിക്കാത്തതുമെല്ലാം എങ്ങനെയാണ് ബാധിക്കുന്നത്?

നമ്മുടെ കാര്‍, ഫാക്ടറികളിലെ മെഷിനറികള്‍ എന്നിവ ദീര്‍ഘകാലം ഇടതടവില്ലാതെ ഉപയോഗിക്കുമ്പോള്‍ അതിന്റെ യന്ത്രഭാഗങ്ങള്‍ക്ക് തേയ്മാനം സംഭവിക്കില്ലേ? അതുപോലെ തന്നെയാണ് മനുഷ്യശരീരവും. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാനസിക സമ്മര്‍ദ്ദം ജീവിതത്തിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ തിരക്കേറിയ ജീവിതശൈലികള്‍ക്കുടമകളാണ് പലരും. നല്ല രീതിയില്‍ ഉറങ്ങുന്നതും പലര്‍ക്കും പതിവില്ല. ഇത് നാഡീവ്യൂഹത്തെയും തലച്ചോറിനെയും മാത്രമല്ല, ഹൃദയത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കും.

ഹ്രസ്വകാല മറവികള്‍ ഇതുമൂലം സംഭവിക്കും. പെട്ടെന്ന് ദേഷ്യപ്പെടുക, സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാന്‍ പറ്റാതെ വരിക എന്നിവയെല്ലാം വളരെ പ്രകടമാകും. വിശ്രമമില്ലാതെ, മതിയായ ഉറക്കമില്ലാതെ, മാനസിക സമ്മര്‍ദ്ദത്തോടെ ജീവിതം നയിച്ചാല്‍ 40-45 വയസാകുമ്പോഴേക്കും വാര്‍ധക്യ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകും. ഇത്തരത്തില്‍ അകാല വാര്‍ധക്യം വരുന്നത് പിന്നീടുള്ള പ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും അങ്ങേയറ്റം പ്രതികൂലമായി തന്നെ ബാധിക്കും.

തിരക്കും സമ്മര്‍ദ്ദങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആരോഗ്യപരമായ ജീവിതം നയിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ശരിയാണ്, ഇപ്പോഴത്തെ കാലത്ത് നമ്മള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ടി വരും. അതാണ് നമ്മുടെ അന്നവും. അതുമൂലമുണ്ടാകുന്ന റിസ്‌ക് കുറയ്ക്കാന്‍ രണ്ട് കാര്യങ്ങള്‍ സഹായിക്കും.

1. സന്തുലിതമായ ഭക്ഷണം.

2. നല്ല ഉറക്കം.

ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്ന വിധമുള്ള ബ്രേക്ക്ഫാസ്റ്റ് കഴിക്കണം.

മീഡിയം റേഞ്ചിലുള്ള ഉച്ചഭക്ഷണവും മിതമായ രാത്രി ഭക്ഷണവും വേണം കഴിക്കാന്‍. ഇതിനിടയില്‍ കലോറി കുറഞ്ഞ സ്നാക്ക്സുകളും കഴിക്കാം.

നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്റെ കണക്ക് പ്രകാരം മുതിര്‍ന്ന ഒരു വ്യക്തി ദിവസത്തില്‍ 7-9 മണിക്കൂര്‍ നല്ല രീതിയില്‍ ഉറങ്ങണം. ഉറക്കത്തിന്റെ സമയവും അതിന്റെ ക്വാളിറ്റിയും പ്രധാനമാണ്. നല്ല രീതിയില്‍ ഉറങ്ങിയില്ലെങ്കില്‍ ശരീരത്തിന്റെ സ്വാഭാവികമായ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും. ജീവിതശൈലീ രോഗങ്ങള്‍ പാരമ്പര്യമായി ഉള്ളവരാണെങ്കില്‍ ഉറക്കക്കുറവ് മൂലം ഇത്തരം രോഗങ്ങള്‍ വളരെ നേരത്തെ തന്നെ ബാധിക്കാനിടയുണ്ട്. ഹൃദയ

ത്തിന്റെ പ്രവര്‍ത്തനം, ദഹനപ്രക്രിയ എന്നിവയെയെല്ലാം ഉറക്കക്കുറവ് പ്രതികൂലമായി ബാധിക്കും.

അതുകൊണ്ട് നല്ല ഉറക്കത്തിനായി നിങ്ങള്‍ 'നിക്ഷേപം' നടത്തണം. Invest in your Bedroom. അത് നിര്‍ബന്ധമാണ്. നല്ല ഉറക്കമാണ് പ്രധാനം. അത് കഴിഞ്ഞ് മതി വ്യായാമം.

പ്രായാധിക്യമൊന്നും ബാധിക്കാതെ തലച്ചോറിനെ, ഓര്‍മശക്തിയെ എന്നും ചെറുപ്പമാക്കി നിര്‍ത്താന്‍ വല്ല ട്രിക്കുമുണ്ടോ?

ജനിതകപരമായി മറവി രോഗം വരാനിടയുണ്ടെങ്കില്‍ അത് വന്നിരിക്കും. പക്ഷേ ആ അവസ്ഥ വരുന്നതിനെ നമുക്ക് ദീര്‍ഘിപ്പിക്കാനാകും. തല

ച്ചോറിനും വര്‍ക്കപ്പ് ചെയ്യണം. ഇത് രോഗം വന്നിട്ടല്ല ചെയ്യേണ്ടത്. ചെറുപ്പത്തിലേ ശീലിക്കണം. നമ്മള്‍ ജോലി ചെയ്യുമ്പോള്‍ തലച്ചോറ് പ്രവര്‍ത്തിക്കു

ന്നുണ്ട്. അതിനുപുറമെ നമ്മുടെ പാഷനെ നമ്മള്‍ പിന്തുടരണം. ഇത് തലച്ചോറിനെ പുനരുജ്ജീവിപ്പിക്കും. ഇത് ജോലിയിലും തിളങ്ങാന്‍ സഹായിക്കും.

പോഷകസമ്പുഷ്ടമായ ഭക്ഷണരീതി പിന്തുടരണം. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, അയേണ്‍ എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനായി വേണ്ടവയാണ്. ഗ്രീന്‍ ടീ, ചോക്ലേറ്റ്സ് എന്നിവ ശ്രദ്ധയും ഓര്‍മയും കൂട്ടാന്‍ ഉപകരിക്കും. സോഷ്യലൈസിംഗ് തലച്ചോറിനെ ഉദ്ദീപിക്കുന്ന ഒന്നാണ്. സോഷ്യലൈസിംഗിലൂടെ പല തരത്തിലുള്ള അറിവുകള്‍ നമ്മള്‍ക്ക് വലിയ അധ്വാനമില്ലാതെ ലഭിക്കും. അതുപോലെ ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിച്ച് നിര്‍ത്തണം.

നല്ല ഉറക്കം കിട്ടണോ? വഴിയുണ്ട്

നല്ല ഉറക്കം ലഭിക്കുന്നതിനായി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അത് നമ്മള്‍ ചെയ്തിരിക്കണം. കാരണം അതാണ് നമ്മുടെ ഭക്ഷണം പോലെ തന്നെ സുപ്രധാനമായ ആരോഗ്യശീലം. പലരും വ്യായാമവും മറ്റുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. പക്ഷേ വ്യായാമത്തിനേക്കാള്‍ പ്രധാനമാണ് ഉറക്കം. അതിനായി ചെയ്യേണ്ടത്:

Invest in your Bedroom: കിടപ്പുമുറിയിലേക്ക് ചെല്ലുമ്പോള്‍ തന്നെ ഉറക്കം വരുന്ന വിധം അതിനെ ഒരുക്കണം.

Sleep Inducing Techniques: ഉറക്കക്കുറവുള്ളവര്‍ക്ക് പരിശീലിക്കാവുന്നതാണ്. പെട്ടെന്ന് ഇത് ശീലിക്കാനാവില്ല. ആദ്യം ചെയ്യുമ്പോള്‍ ഉറക്കം വരണമെന്നില്ല. പക്ഷേ പിന്നീട് ശരിയാവും. ഉദാഹരണത്തിന് ബുക്ക് വായിച്ച് ഉറങ്ങുന്നത്. വായിച്ച് വായിച്ച് ഉറങ്ങുന്ന ശീലം കൊണ്ടുവരാനാകും. അല്ലെങ്കില്‍ പാട്ട് കേട്ട് ഉറങ്ങല്‍. ചെറിയ രീതിയിലുള്ള മെഡിറ്റേഷന്‍ ശീലിക്കല്‍ അങ്ങനെ. ഒരാള്‍ക്ക് അനുയോജ്യമായത് മറ്റൊരാള്‍ക്ക് യോജിക്കണമെന്നില്ല. ഓരോരുത്തരും അവരുടേതായ ഒരു ടെക്നിക്ക് ശീലമാക്കണം.

  • രാത്രി ഭക്ഷണം: ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് രാത്രി ഭക്ഷണം കഴിച്ചിരിക്കണം. ഉറങ്ങുന്ന സമയത്ത് വയറ് നിറഞ്ഞിരുന്നാല്‍ നല്ല ഉറക്കം കിട്ടാനിടയില്ല. ഉറങ്ങുന്ന സമയത്ത് നമ്മുടെ ദഹനവ്യവസ്ഥയ്ക്കും വിശ്രമം വേണം. അതുപോലെ രാത്രി അധികം സ്പൈസിയായ ഭക്ഷണം കഴിയുന്നത്ര ഒഴിവാക്കുക.

  • വ്യായാമം: ഉറക്കമാണ് വ്യായാമത്തേക്കാള്‍ പ്രധാനം. പക്ഷേ നിത്യം വ്യായാമം ചെയ്യുന്നത് ഗാഢനിദ്ര ലഭിക്കാന്‍ സഹായിക്കും.

  • അമിതവണ്ണം കുറയ്ക്കുക: അമിതവണ്ണമുള്ളവര്‍ക്ക് പലപ്പോഴും ഉറക്കത്തിനിടെ കൂര്‍ക്കം വലിയുമൊക്കെ കാണും. ഉറക്കത്തിനിടെ ശ്വാസതടസമൊക്കെ അനുഭവപ്പെടുന്നത് മൂലം പെട്ടെന്ന് ഉറക്കം നഷ്ടപ്പെടും. ഗാഢനിദ്ര നല്ല രീതിയില്‍ ഇവര്‍ക്ക് കിട്ടാത്തത് പല ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com