താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും, ഗാർഹിക ആന്റിസെപ്റ്റിക് വിൽപ്പന നിയന്ത്രണം നീക്കാനൊരുങ്ങി കേന്ദ്രം

ഗാർഹിക ആന്റിസെപ്റ്റിക് ഉൽപ്പന്നങ്ങൾക്ക് മൊത്തവ്യാപാര ലൈസൻസിന്റെ ആവശ്യകത പൂർണമായും നീക്കം ചെയ്യണമെന്ന് ആവശ്യം
domestic antiseptics
Image courtesy: Canva
Published on

ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ദ്രാവക ആന്റിസെപ്റ്റിക്കുകളുടെ വിൽപ്പന നിയന്ത്രണം നീക്കാൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. വീടുകളിൽ മുറിവുകൾ വൃത്തിയാക്കുന്നതിനോ പ്രതലങ്ങൾ അണുവിമുക്തമാക്കുന്നതിനോ ഉപയോഗിക്കുന്ന ഡെറ്റോൾ, സാവ്‌ലോൺ പോലുള്ളവയെ ആണ് ഗാർഹിക ദ്രാവക ആന്റിസെപ്റ്റിക്സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് കൂടുതൽ താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതും ആക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് നിയന്ത്രണം നീക്കുന്നത്.

ആന്റിസെപ്റ്റിക്കുകളെ രണ്ട് പ്രധാന ഗ്രൂപ്പുകളായി വിഭജിക്കാനുളള നിര്‍ദേശങ്ങളാണ് പരിഗണനയിലുളളത്. "ഗാർഹിക/ദൈനംദിന ഉപയോഗ" ആന്റിസെപ്റ്റിക്കുകളെ ഒരു വിഭാഗത്തിലും "ആശുപത്രി ഗ്രേഡ്" ആന്റിസെപ്റ്റിക്കുകളെ മറ്റൊരു വിഭാഗത്തിലും ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ആശുപത്രി ഉപയോഗത്തിനുളള ശക്തമായ ആന്റിസെപ്റ്റിക്കുകള്‍ ലൈസൻസുള്ള മെഡിക്കൽ സ്റ്റോറുകള്‍ക്ക് മാത്രമാണ് വിൽക്കാനാവുക. ദൈനംദിന ആവശ്യങ്ങള്‍ക്കുളള ഗാർഹിക ആന്റിസെപ്റ്റിക്കുകൾ മറ്റ് വീട്ടു സാധനങ്ങള്‍ പോലെ സാധാരണ കടകളിലും വിൽക്കാൻ കഴിയും.

ഗാർഹിക ആന്റിസെപ്റ്റിക് ഉൽപ്പന്നങ്ങൾക്ക് മൊത്തവ്യാപാര ലൈസൻസിന്റെ ആവശ്യകത പൂർണമായും നീക്കം ചെയ്യണമെന്ന് ആവശ്യമാണ് ഉയര്‍ന്നിട്ടുളളത്. ശരീരത്തില്‍ പ്രഥമശുശ്രൂഷയ്ക്കായി വീടുകളിൽ പതിവായി ഉപയോഗിക്കുന്നതും എന്നാല്‍ കർശനമായ നിയന്ത്രണങ്ങൾ നേരിടുന്നതുമായ ദ്രാവക ആന്റിസെപ്റ്റിക്കുകള്‍ ഉല്‍പ്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനികൾക്കും ഗുണം ചെയ്യുന്നതാണ് നീക്കം.

പൊതുവായ ശുചീകരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അണുനാശിനികൾക്ക് നിലവില്‍ പ്രത്യേക വിൽപ്പന ലൈസൻസുകൾ ആവശ്യമില്ലെങ്കിലും, ശരീരത്തില്‍ പ്രയോഗിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ആന്റിസെപ്റ്റിക്കുകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

The Health Ministry plans to ease sales restrictions on domestic antiseptics like Dettol and Savlon for better consumer access.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com