ഉറക്കമില്ലാതെ ജോലി ചെയ്താല്‍ ശരീരം മെലിയണമെന്നില്ല; തടി കൂടി പ്രശ്‌നങ്ങള്‍ക്കു സാധ്യത
ഉറക്കമില്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യമേഖലയില്‍ നിന്ന് ഒരു താക്കീത്:തടി കൂടാന്‍ ഉറക്കമില്ലായ്മ ഒരു കാരണമാകാം.
ഉറക്കം കുറവുള്ളവര്‍ക്ക്, അരക്കെട്ടില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആറു മണിക്കൂര്‍ ഉറങ്ങുന്നവര്‍ക്ക് ഒമ്പത് മണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ 1.2 ഇഞ്ച് വെയ്സ്റ്റ് കൂടുന്നുണ്ടത്രേ. വരും കാലത്ത് ഇതു കൂടി ബോഡി മാസ് ഇന്‍ഡക്സില്‍ ഉള്‍പ്പെടുത്താനാണ് ആരോഗ്യ ശാസ്ത്രലോകത്തിന്റെ നീക്കം.
കുറഞ്ഞ ഉറക്കസമയമായ അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങാത്തവരില്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം താളം തെറ്റുകയും ശരീരത്തിന് ആവശ്യമായ മെറ്റാബോളിസത്തില്‍ കാര്യമായ കുറവുണ്ടാവുകയും ചെയ്യുമെന്ന് ഭിഷഗ്വരര്‍ വിശദീകരിക്കുന്നു.
ബ്ലഡ് പ്രഷര്‍, ലിപിഡ്സ്, ഗ്ലൂക്കോസ്, തൈറോയിഡ് ഹോര്‍മോണുകള്‍ തുടങ്ങിയ മെറ്റാബോളിക്ക് പ്രൊഫൈലുകളില്‍ കാര്യമായ വ്യതിയാനം വരുത്താന്‍ ഈ ഉറക്കമില്ലായ്മ കാരണമാകുമെന്നു കണ്ടെത്തിയിട്ടുണ്ട്.അമേരിക്കയിലെ ലീഡ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ വസ്‌ക്കുലര്‍ ആന്‍ഡ് മെറ്റാബോളിക്ക് മെഡിസിന്‍ ആന്‍ഡ് ദി സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനിലാണ് 1615 പേരില്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്.
ശരിയായ ആരോഗ്യത്തിനും വെയ്സ്റ്റ് നിലനിര്‍ത്താനുമൊക്കെ എട്ടു മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണത്രേ. അതു കൊണ്ട്, ജോലിസമയം ക്രമീകരിച്ച് നന്നായി ഉറങ്ങുകയാണ്, പൂര്‍ണ്ണ ആരോഗ്യത്തോടെയിരിക്കാനുള്ള ഒരു മാര്‍ഗ്ഗം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline