

ജനസംഖ്യ, കുടുംബാസൂത്രണം, ശിശു- ഗര്‍ഭാരോഗ്യം, പോഷകാഹാരം, ഗാര്‍ഹിക പീഡനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന സൂചനകള്‍ നല്‍കുന്ന നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-5 കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പുറത്തിറക്കി. 707 ജില്ലകളില്‍ നിന്നുള്ള 6.37 ലക്ഷം കുടുംബങ്ങളിലാണ് സര്‍വേ നടത്തിയത്. ചില സുപ്രധാന കണക്കുകള്‍ നോക്കാം.
സര്‍വേ നടത്തിയവരില്‍ പകുതി പേരും (49.9%) 2019-21 വര്‍ഷത്തില്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിച്ചിട്ടില്ല. എന്നാല്‍ മുമ്പത്തെ അവസ്ഥയില്‍ നിന്ന് മെച്ചമുണ്ടായിട്ടുണ്ട് .
2015-16 സര്‍വേ പ്രകാരം 55.1% പേരും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്നില്ല. ദേശീയതലത്തില്‍ വളരെ മോശം സേവനമാണ് സര്‍ക്കാര്‍ തലത്തിലുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ നല്‍കുന്നതെന്ന കാരണമാണ് സര്‍വേ ചുണ്ടികാട്ടുന്നത്. അതേസമയം, ലക്ഷദ്വീപ് പോലുള്ള ദ്വീപ് പ്രദേശങ്ങളില്‍ 95 ശതമാനത്തില്‍ കൂടുതലും ആശ്രയിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine