ഒമിക്രോണിന്റെ പുതിയ വകഭേദം, റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 30 ശതമാനം വര്‍ധനവ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

യൂറോപ്പിലും അമേരിക്കയിലും കണ്ടെത്തിയ BA.4, BA.5 വകഭേദത്തിനുശേഷം ഇന്ത്യയില്‍ BA.2.75 ന്റെ ഒരു പുതിയ ഉപവകഭേദം കണ്ടെത്തി
ഒമിക്രോണിന്റെ പുതിയ വകഭേദം, റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 30 ശതമാനം വര്‍ധനവ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Published on

ഒമിക്രോണിന്റെ പുതിയ ഉപവകഭേദം ബിഎ 2.75 (Sub Variant BA 2.75) കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ഏകദേശം 30 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ കേസുകളില്‍ ആറില്‍ നാലിലും പുതിയ വകഭേദം കണ്ടെത്തിയതായി WHO ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും BA.4, BA.5 എന്നി തരംഗങ്ങളാണ് കണ്ട് വരുന്നത്. ഇന്ത്യയിലാണ് BA.2.75 ന്റെ ഒരു പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

BA.2.75 എന്ന് വിളിക്കപ്പെടുന്ന ഒരു ഉപവകഭേദത്തിന്റെ ആവിര്‍ഭാവം ഇന്ത്യയില്‍ നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു. WHO ഇത് ട്രാക്കുചെയ്യുകയാണെന്നും SARS-CoV-2 വൈറസ് പരിണാമത്തിലെ (TAG-VE) ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ലോകമെമ്പാടുമുള്ള ഡാറ്റ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2022 ജൂലൈ 3 വരെ, 546 ദശലക്ഷത്തിലധികം കൊവിഡ് കേസുകളും 6.3 ദശലക്ഷത്തിലധികം മരണങ്ങളും ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും ഏറെ കുറവിലേക്കെത്തിയ കോവിഡ് നിരക്കില്‍ പുതിയ പ്രതിവാര കേസുകള്‍ കൂടി വരുന്നനുണ്ടെന്നതും ആരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെയുള്ള ആഴ്ചയില്‍ 4.6 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് മുന്‍ ആഴ്ചയിലേതിന് സമാനമാണ്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് പുതിയ പ്രതിവാര മരണങ്ങളുടെ എണ്ണം 12% കുറഞ്ഞു, 8100-ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com