കോവിഡ് ഓമിക്രോണ്‍ വകഭേദം; യാത്രാ വിലക്കുകളും ക്വാറന്റീനും ആര്‍ക്കൊക്കെ?

ഡെല്‍റ്റ വകഭേദത്തെക്കാള് പരിവര്‍ത്തനം നടന്നത് ഒമിക്രോണിലെന്ന് പഠനം.
കോവിഡ് ഓമിക്രോണ്‍ വകഭേദം; യാത്രാ വിലക്കുകളും ക്വാറന്റീനും ആര്‍ക്കൊക്കെ?
Published on

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒമിക്രോണിന്റേതെന്ന് കാണിക്കുന്ന കൂടുതല്‍ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കകളും നിലനില്‍ക്കുകയാണ്. എന്നാല്‍ ഇവ കൂടുതല്‍ അപകടകാരിയാണെന്ന് പറയാനാകില്ലെന്നും മറ്റൊരു വകഭേദമായി മാത്രമെ പറയാനാകൂവെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

റോമിലെ ബാംബിനോ ഗെസു ആശുപത്രിയിലെ ഗവേഷകരാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ ചിത്രം പുറത്തുവിട്ടത്. എത്രത്തോളം അപകടകാരിയാണെന്ന് മറ്റു ഗവേഷണങ്ങളിലൂടെ മാത്രമേ മനസ്സിലാക്കാനാകൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. അതേ സമയം ഒമിക്രോണ്‍ വ്യാപകമായതോടെ വിവിധ രാജ്യങ്ങള്‍ യാത്രാനടപടികള്‍ വീണ്ടും കര്‍ശനമാക്കി.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശം അനുസരിച്ച് എല്ലാ ഇന്റര്‍നാഷണല്‍ യാത്രികര്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഈ നിര്‍ദേശം ഇപ്പോഴും നിലവിലുണ്ട്. ഇത് കര്‍ശനമാക്കുമെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഈ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍, ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ വീണ്ടും കര്‍ശനമാക്കില്ലെന്നാണ് വിവരം. രണ്ട് വാക്‌സിന്‍ എടുത്ത രണ്ട് കോവിഡ് ടെസ്റ്ര് നടത്തിയവര്‍ക്കുമാണ് ക്വാറന്റീന്‍ നിര്‍ബന്ധമല്ലാത്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com