
മധ്യവയസിലെത്തിയാല്‍ പിന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പുതിയ കാര്യമല്ല. ജോലിയിലെയും കുടുംബത്തിലെയുമൊക്കെ പ്രശ്‌നങ്ങള്‍ ബി പി ഉയര്‍ത്തുക സ്വാഭാവികം. ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നതായാണ് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ പറയുന്നത്.
വ്യായാമവും പ്രത്യേകിച്ച യോഗയും ധ്യാനവുമെല്ലാം ബി.പി കുറയ്ക്കുമെങ്കിലും ആരോഗ്യകരമായ ഭക്ഷണ ശീലം ആണ് കൂറച്ചു കൂടി നല്ലതെന്ന് ആരോഗ്യ വിദഗദ്ധര്‍ പറയുന്നു.ന്യൂട്രീഷനിസ്റ്റും ഹെല്‍ത്ത് കോച്ചുമായ ശില്‍പ അറോറയുടെ അഭിപ്രായത്തില്‍, ഇനിപ്പറയുന്ന പാനീയങ്ങള്‍ കുടിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാം.
ആപ്പിള്‍ സിഡര്‍ വിനീഗര്‍:ആപ്പിളില്‍ നിന്നും ഉണ്ടാക്കുന്ന പാനീയമാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. പ്രകൃതിദത്തമായ ഡി ടോക്‌സിഫയര്‍ ആണിത് . ഇത് ശരീരത്തിലെ അധികമുള്ള സോഡിയത്തെയും മറ്റ് വിഷാംശങ്ങളെയും പുറന്തള്ളുന്നു. റെനിന്‍ എന്‍സൈമിന്റെ സാന്നിധ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ആപ്പിള്‍ സിഡര്‍ വിനീഗറില്‍ കുറച്ചു തേനും വെള്ളവും ചേര്‍ത്ത് രാവിലെ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
നാരങ്ങാ വെള്ളം:ചിലരുടെ കാര്യത്തില്‍, ഒരു ഗ്ലാസ് നാരങ്ങാവെള്ളം മതിയാകും ഒരു ദിവസം മുഴുവന്‍ ഫ്രെഷായിരിക്കാന്‍. വളരെ ചെലവ് കുറഞ്ഞൊരു മാര്‍ഗ്ഗമാണിത്. ഈ പാനീയം ശരീരത്തിലെ സെല്ലുകളെ ശുദ്ധീകരിക്കുന്നു. നാരങ്ങാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഒരു ആന്റി ഓക്‌സിഡന്റ്‌റാണ്. ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിച്ചാല്‍ ബിപി നിയന്ത്രിക്കാനാകും.
ഉലുവ വെള്ളം:നാരുകളാല്‍ സമ്പന്നമാണ് ഉലുവ. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. കൊഴുപ്പ് കുറഞ്ഞ പാല്‍:കൊഴുപ്പ് കുറഞ്ഞ പാലില്‍ കാല്‍സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ഘടകങ്ങളാണ്.
കസ്‌കസ ചേര്‍ത്ത വെള്ളം:ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞതാണ് കസ്‌കസ. ഇതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. അര മണിക്കൂര്‍ കസ്‌കസ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ആ വെള്ളം കുടിക്കുക. ഇത് ഒരു മാസം ആവര്‍ത്തിച്ചാല്‍ മികച്ച ഫലം കിട്ടും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine