ഈ 6 കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; അമിതവണ്ണത്തെ പേടിക്കേണ്ട

ഈ 6 കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; അമിതവണ്ണത്തെ പേടിക്കേണ്ട
Published on

ലൈഫ്‌സ്റ്റൈല്‍ മാറിയപ്പോള്‍ നമ്മോടൊപ്പം കൂടിയ ആരോഗ്യപ്രശ്‌നമാണ് അമിതഭാരവും. അമിതഭാരം അഥവാ ഒബെസിറ്റിയെ ഒരു രോഗമായി കാണുന്നില്ലെങ്കിലും അമിതഭാരമുള്ളവര്‍ക്കാണ് പിന്നീട് ഹൃദ്രോഗമുള്‍പ്പടെയുള്ളവ കൂടുതല്‍ പിടികൂടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇതാ നിത്യ ജീവിതത്തിലെ ഭക്ഷണ ശീലങ്ങളിൽ ചില കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് എങ്ങനെ അമിതഭാരത്തില്‍ നിന്നും രക്ഷിക്കുന്നുവെന്ന് നോക്കാം.

ചെറിയ ചൂടുള്ള നാരങ്ങാ വെള്ളം

ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗമാണ് ചൂടാക്കിയ നാരങ്ങാ വെള്ളം. ചൂട് നാരങ്ങാ വെള്ളം കുടിക്കുന്നതിലൂടെ അമിതമായ കൊഴുപ്പിനെ എരിച്ചു കളയുന്നു.

ഗ്രീന്‍ ടീയും ഇഞ്ചിയും

ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ടീ ബാഗ് ഗ്രീന്‍ ടീ ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക അതിലേക്ക് ഇഞ്ചിയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് വെറും വയറ്റില്‍ കഴിയ്ക്കാം.

ആപ്പിള്‍ സിഡര്‍ വിനെഗര്‍

ശരീരഭാരം കുറയ്ക്കാന്‍ സാധാരണ ഉപയോഗിക്കാവുന്ന പ്രധാന പരിഹാരമാര്‍ഗ്ഗമായിരിക്കും ആപ്പിള്‍ സിഡര്‍ വിനെഗര്‍. കൊഴുപ്പിനെ എരിച്ചു കളയുന്നതിന് സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തില്‍ ആപ്പിള്‍ സിഡര്‍ വിനെഗര്‍ ചേര്‍ത്ത് അതിരാവിലെ വെറും വയറ്റില്‍ കഴിയ്ക്കാവുന്നതാണ്. ഗര്‍ഭിണികളും മറ്റസുഖങ്ങളുള്ളവരും ഡോക്ടറോട് ഉപദേശം തേടാതെ ഇത് ഉപയോഗിക്കരുത്.

സിനമണ്‍ ടീ

കറുവയ്ക്ക് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ അളവിനെ ഇല്ലാതാക്കാന്‍ സിനിമണ്‍ ടീ അഥവാ കറുവപ്പട്ട ഇട്ട ചായയ്ക്ക് സാധിക്കും. വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടീ സ്പൂണ്‍ കറുവപ്പട്ട ഇടുക, തുടര്‍ന്ന് ഈ ചായ തണുപ്പിച്ച് രണ്ട് ദിവസം കൂടുമ്പോള്‍ കുടിയ്ക്കാവുന്നതാണ്.

മധുരനാരങ്ങ

ഫോളിക് ആസിഡ്, വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ കൂടാതെ ഫൈബറിന്റെയും കലവറയാണ് മധുരനാരങ്ങ. ഹൃദയ ഭിത്തികളെ കാത്തുസൂക്ഷിക്കുന്ന മധുരനാരങ്ങയില്‍ വൈറ്റമിന്‍ എ, ലൈക്കോപിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ജ്യൂസ്, ഫ്രൂട്ട് സാലഡ് തുടങ്ങിയ രൂപങ്ങളില്‍ കഴിക്കാം.

വെള്ളം

ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. നമ്മള്‍ നമ്മള്‍ കഴിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും 75 ശതമാനവും വെള്ളമാണ്. ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതില്‍ വെള്ളം പ്രധാന പങ്കു വഹിക്കുന്നുണ്ട്. ശരീരത്തിലെ ജലാംശത്തെ നിയന്ത്രിക്കാനും വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com