

ഉറക്കക്കുറവ് ആരോഗ്യത്തെ നശിപ്പിക്കുമെന്നത് വളരെക്കാലമായി നമ്മള്‍ കേട്ടുപരിചയിച്ച കാര്യമാണ്. ജോലിയും തിരക്കുകളും വര്‍ധിക്കുമ്പോള്‍ നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ശരിയായ ഉറക്കമില്ലായ്മ. മറ്റൊന്ന് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ആയി വരുന്ന ഉറക്കക്കുറവാണ്. ഉറക്കക്കുറവിന്റെ കാരണങ്ങള്‍ പലരിലും പലതാണെന്നിരിക്കെ ഇത് കണ്ടെത്തുകയാണ് പ്രായോഗിക വഴി.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇല്ക്ട്രോണിക് ഗാഡജറ്റുകളുടെയും സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഒഴിവാക്കുക എന്നതാണ് വിദഗ്ധര്‍ ഉപദേശിക്കുന്ന ഒരു കാര്യം. മറ്റൊന്ന് ഉത്ഘണ്ഠ ഒഴിവാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. ഇതിന് പ്രാര്‍ത്ഥന, മെഡിറ്റേഷന്‍ എന്നിവ ചെയ്യാം.
വൃത്തിയുള്ള നിരപ്പായ കിടക്കയൊരുക്കാനും അമിതഭക്ഷണവും മസാലകളും ഡിന്നറില്‍ ഒഴിവാക്കാനുമൊക്കെ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇത്തരത്തില്‍ ചില ശീലങ്ങള്‍ കൃത്യമായി പിന്‍തുടരുന്നതോടൊപ്പം ഈ മൂന്നു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടി ശീലമാക്കിയാല്‍ ഉറക്കം ലഭിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണ്. പാലിലെ സെറോടോണിന്‍ ഉറങ്ങാന്‍ സഹായിക്കും. കഴിയുമെങ്കില്‍ രണ്ട് സ്പൂണ്‍ ഓട്സ് കൂടെ ചേര്‍ക്കാം. ഇത് ശരീരത്തിലെത്തുമ്പോള്‍ മെലാറ്റോണിന്‍ പ്രവര്‍ത്തിക്കുകയും ഉറക്കത്തിന് സഹായകമാകുകയും ചെയ്യുമെന്നാണ് പഠനം.
ദിവസവും കുറച്ച് ചെറി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. മധുരം ചേര്‍ക്കാത്തത് കഴിക്കാന്‍ ശ്രദ്ധിക്കുക.
ബദാം ഉറക്കത്തിന് 30 മിനിട്ട് മുമ്പെങ്കിലും കഴിക്കണം. ബദാമില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം ഹൃദയമിടിപ്പ് ശരിയായ രീതിയില്‍ നിയന്ത്രിച്ച് നിര്‍ത്താനും ക്രമപ്പെടുത്താനും സഹായിക്കും. ഇത് ശരീരത്തെ റിലാക്സ് ചെയ്യിക്കുന്നു. ഒരു ദിവസം അഞ്ചോ ആറോ പുഴുങ്ങി തൊലികളഞ്ഞ ബദാം കഴിക്കുക.
(മരുന്നു കഴിക്കുന്നവര്‍ ഡോക്ടറോട് ഉപദേശം തേടിയതിനുശേഷം കഴിക്കുക. ആരോഗ്യമുള്ളവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.)
Read DhanamOnline in English
Subscribe to Dhanam Magazine