ഇതറിഞ്ഞാൽ നിങ്ങൾ ഒരിക്കലും 'അലാം സ്നൂസ്' ഉപയോഗിക്കില്ല!

ഇതറിഞ്ഞാൽ നിങ്ങൾ ഒരിക്കലും 'അലാം സ്നൂസ്' ഉപയോഗിക്കില്ല!
Published on

അലാമിൽ സെറ്റ് ചെയ്ത സമയത്തിന് തന്നെ ഉറക്കമുണരുന്നവർ വളരെ ചുരുക്കമായിരിക്കും. അതിലെ 'സ്നൂസ്' (snooze) ബട്ടൺ അമർത്തി ഒരു അഞ്ചോ പത്തോ മിനിറ്റ് വീണ്ടും ഉറങ്ങാൻ ഇഷടപ്പെടുന്നവരാണ് ഏറെയും. എട്ടോ പത്തോ തവണ വരെ സ്നൂസ് അടിച്ച് ഉറങ്ങുന്നവരും കുറവല്ല.

എന്നാൽ ആ ശീലം പറ്റുമെങ്കിൽ ഉടൻതന്നെ മാറ്റുന്നതാണ് നല്ലത്. നിങ്ങളുടെ പ്രൊഡക്ടിവിറ്റിയും ക്രിയാത്മകതയും കുറയുന്നതും, അടിക്കടിയുള്ള ക്ഷീണവും മറവിയുമെല്ലാം ചിലപ്പോൾ ഇതിന്റെ ഫലങ്ങളാകാമെന്നാണ് ഈയിടെ പുറത്തുവന്ന ഗവേഷണ ഫലങ്ങൾ പറയുന്നത്.

സ്നൂസ് അമർത്തുമ്പോൾ തലച്ചോറിൽ എന്താണ് സംഭവിക്കുന്നത്? സ്നൂസിങ് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. എങ്ങനെയാണിതെന്നുനോക്കാം.

സ്ലീപ് സൈക്കിൾ, സ്ലീപ് ഇനേർഷ്യ

നാമെല്ലാവരും ഉറങ്ങുന്നത് 75-90 മിനിറ്റുകൾ ദൈർഘ്യമുള്ള സൈക്കിളുകളായിട്ടാണ്. അതായത് 75-90 മിനിറ്റ് ഉറക്കത്തിന്റെ ഒരു സൈക്കിൾ തീർന്ന ഉടൻ നാം അടുത്ത സൈക്കിൾ ആരംഭിക്കും. ഇങ്ങനെ മൂന്നോ നാലോ സൈക്കിളുകൾ നമ്മുടെ രാത്രി ഉറക്കത്തിൽ ഉണ്ടാകും. ഈ ഉറക്ക സൈക്കിളുകൾക്ക് ശേഷമുള്ള രണ്ട് മണിക്കൂർ നമ്മുടെ തലച്ചോർ ഉണരാനുള്ള തയ്യാറെടുപ്പിലായിരിക്കും.

ഈ സമയം നമ്മുടെ മനസും തലച്ചോറും സ്ലീപ് സൈക്കിളിൽ അല്ല. അത് അന്നത്തെ ദിവസത്തെ നേരിടാനുള്ള തയ്യറെടുപ്പിലാണ്. ഈ സമയത്ത് നമ്മുടെ അലാം അടിക്കുകയും നമ്മൾ സ്നൂസ് അമർത്തുകയും ചെയ്യും. നിങ്ങൾ ഒരു 15 മിനിറ്റ് ഉറങ്ങാം എന്ന കണക്കുകൂട്ടലിലാണ് സ്നൂസ് അമർത്തുന്നതെങ്കിലും, നിങ്ങളുടെ തലച്ചോറ് അടുത്ത 75-90 മിനിറ്റിന്റെ സ്ലീപ് സൈക്കിളിലേക്ക് പോകാൻ തയ്യാറാവും. ബ്രെയിൻ ഒരിക്കൽ സ്ലീപ് സൈക്കിൾ ആരംഭിച്ചാൽ അത് 'സ്ലീപ് ഇനേർഷ്യ' എന്നറിയപ്പെടുന്ന ഒരുതരം ന്യോറോളജിക്കൽ കണ്ടീഷനിലായിരിക്കും.

ഇപ്പോഴാണ് നിങ്ങളുടെ അലാം വീണ്ടും അടിക്കാൻ തുടങ്ങുന്നത്. ഇപ്പോൾ തലച്ചോറിന്റെ കോർട്ടിക്കൽ ഭാഗം സ്ലീപ് സൈക്കിളിലാണ്. പെട്ടെന്ന് ഈ സൈക്കിൾ ബ്രേക്ക് ആകുന്നതോടെ 'സ്ലീപ് ഇനേർഷ്യ' നമ്മളെ ബാധിക്കും. ഇത് തട്ടിക്കുടഞ്ഞ്‌ കളയാൻ നാലു മണിക്കൂറെങ്കിലും എടുക്കുമെന്നതിനാൽ നിങ്ങളുടെ ജോലി ചെയ്യുന്ന വേഗത, ഫോക്കസ് ചെയ്യാനുള്ള കഴിവ്, ചിന്തിക്കാനുള്ള കഴിവ് എന്നിവ കുറയും.

ഈ ശീലം മാറ്റാൻ എന്തൊക്കെ ചെയ്യണം.

  • ഇന്നുതന്നെ ഒരു അലാം ക്ലോക്ക് വാങ്ങുക.
  • സ്മാർട്ട്ഫോണിനെ ഉറങ്ങുന്ന മുറിയിൽ നിന്നും പുറത്താക്കാം. സ്മാർട്ട്ഫോണിൽ നിന്നും വരുന്ന ലൈറ്റ് ഉറക്കത്തിന് തടസം വരുത്തുമെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
  • അലാം അടിക്കുന്ന സമയത്ത് തീർച്ചയായും എഴുന്നേൽക്കുമെന്ന് തീരുമാനിക്കണം. പെട്ടെന്ന് എഴുന്നേൻക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നോട്ടെണ്ണി നോക്കൂ.'5,4,3,2,1'. അലാം കൈയെത്തുന്നതിലും ദൂരെ വെക്കുന്നതാണ് മറ്റൊരു വഴി. (ഓഫ് ചെയ്യാൻ എഴുന്നേൽക്കാതെ പറ്റില്ലല്ലോ).
  • സാധാരണ എഴുന്നേൽക്കുന്നതിലും നേരത്തേ എഴുന്നേൽക്കേണ്ടി വന്നാൽ തണുത്ത വെള്ളത്തിൽ ഒരു കുളിയാവാം. ഇത് നമ്മുടെ ബ്രെയിനിനെ തട്ടിയുണർത്തും.

ഇനി നോക്കൂ; ഉറക്കം തൂങ്ങിയ രാവിലെകൾ കുറച്ചുകൂടി ഉത്സാഹമുള്ളതാകും. നിങ്ങൾ കുറച്ചുകൂടി ഫോക്കസ്ഡ് ആകും. നിങ്ങളുടെ ചിന്തകളിൽ, പ്രവർത്തികളിൽ കുറച്ചുകൂടി വ്യക്തതയും ചടുലതയും ഉള്ളതായി നിങ്ങൾക്ക് അനുഭവപ്പെടും.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com