
വ്യോമയാന മേഖലയില്‍ മല്‍സരം കടുപ്പിച്ച് എയര്‍ അറേബ്യയുടെ വമ്പന്‍ ഓഫര്‍ സെയില്‍ ഇന്ന് തുടങ്ങുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യുഎഇയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ 5 ലക്ഷം സീറ്റുകളാണ് സൂപ്പര്‍ സീറ്റ് സെയില്‍ ഓഫറിലുള്ളത്. ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ, ഈ സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടോയാണ് ഓഫര്‍ ആരംഭിക്കുന്നത്. ഇന്ന് മുതല്‍ മാര്‍ച്ച് 2 വരെയാണ് ഓഫര്‍ ടിക്കറ്റുകളുടെ ബുക്കിംഗ്. സെപ്തംബര്‍ 1 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ ഈ ടിക്കറ്റില്‍ യാത്ര ചെയ്യാം.
യുഎഇ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ 100 വിമാനത്താവളങ്ങളിലേക്കാണ് ഓഫര്‍ ബാധകം. 129 ദിര്‍ഹം (3,000 രൂപ) ആണ് ടിക്കറ്റ് നിരക്ക്. വര്‍ഷാവസാനത്തെ ക്രിസ്മസ്, ന്യൂഇയര്‍ ഉള്‍പ്പടെയുള്ള, ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കുന്ന സീസണുകളിലേക്ക് ഈ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകുമെന്നത് യാത്രക്കാര്‍ക്ക് അവസരമാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഏഷ്യ, യൂറോപ്പ് മേഖലകളിലെ വിമാനത്താവളങ്ങളിലേക്കും ഓഫര്‍ ബാധകമാണ്.
എയര്‍ അറേബ്യയുടെ ഹബ്ബുകളായ 6 വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ ഈ ഓഫറുകള്‍ ലഭിക്കും. യുഎഇയില്‍ ഷാര്‍ജ, അബൂദബി, റാസ് അല്‍ ഖൈമ, പാക്കിസ്ഥാനിലെ കറാച്ചി, മൊറോക്കോയിലെ കാസാബ്ലന്‍ക, ഈജിപ്തിലെ അലക്‌സാണ്ട്രിയ എന്നീ വിമാനത്താവളങ്ങളാണ് പ്രധാന ഹബ്ബുകള്‍.
കഴിഞ്ഞ വര്‍ഷം യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന ഈ ഓഫര്‍ വലിയ വിജയമായതിനാലാണ് ഈ വര്‍ഷം വീണ്ടും അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കമ്പനിയുടെ കണക്കുകളില്‍ ലാഭം 4 ശതമാനം ഉയര്‍ന്ന് 16 ലക്ഷം ദിര്‍ഹത്തില്‍ എത്തിയിരുന്നു. മൊത്തം വിറ്റുവരവില്‍ 11 ശതമാനം വളര്‍ച്ചയുമുണ്ടായി.
Read DhanamOnline in English
Subscribe to Dhanam Magazine