മാലദ്വീപ് അവധിക്കാല യാത്ര ഇനി കൂടുതൽ എളുപ്പം; കൊച്ചി, തിരുവനന്തപുരം യാത്രക്കാര്‍ക്കും പ്രയോജനം, ധാരണയിലെത്തി എയർ ഇന്ത്യയും മാലദ്വീപ് എയർലൈൻസും

പ്രാദേശിക സഹകരണം മെച്ചപ്പെടുത്താനും ടൂറിസം ബന്ധം ശക്തിപ്പെടുത്താനും സഹായകമാണ് കരാര്‍
Maldives Tourism
Image: Maldives Tourism, Canva
Published on

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള വ്യോമ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഉഭയകക്ഷി ഇൻ്റർലൈൻ കരാറിൽ ഒപ്പുവച്ച് എയർ ഇന്ത്യയും മാലദ്വീപ് എയർലൈൻസും (Maldivian airlines). ഈ സഹകരണത്തിലൂടെ യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ ഇരു വിമാനക്കമ്പനികളിലും തടസമില്ലാതെ യാത്ര ചെയ്യാനാകും. ഏകോപിപ്പിച്ച വിമാന സമയക്രമങ്ങളും ലളിതമാക്കിയ ലഗേജ് കൈകാര്യം ചെയ്യലും വഴി യാത്ര സുഗമമാക്കുകയാണ് കരാറിൻ്റെ പ്രധാന ലക്ഷ്യം.

ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മാലദ്വീപ്. പുതിയ കരാർ പ്രകാരം, എയർ ഇന്ത്യ യാത്രക്കാർക്ക് മാലദ്വീപ് എയർലൈൻസിന്റെ ആഭ്യന്തര ശൃംഖലയിലെ 16 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം ലഭിക്കും. ഹനിമാധൂ, കൂടൂ, ഗാൻ, കുൽഹുദുഫുഷി, ധരവന്തൂ, മാഫാറു തുടങ്ങിയ ദ്വീപുകളിലേക്കുള്ള കണക്ഷൻ എളുപ്പമാകും. തിരിച്ചും യാത്രക്കാർക്ക് മാലെ/ഹനിമാധൂ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, കൊച്ചി, തിരുവനന്തപുരം വഴി എയർ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയിലേക്ക് യാത്ര ചെയ്യാനും സാധിക്കും.

ഒറ്റ ടിക്കറ്റിൽ കൂടുതൽ സ്ഥലങ്ങള്‍

ഈ കരാർ മാലദ്വീപിലെ അധികമാരും എത്തിപ്പെടാത്ത ദ്വീപുകളിലേക്ക് പോലും പ്രവേശനം തുറന്നു നൽകുന്നതായി എയർ ഇന്ത്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ നിപുൺ അഗർവാൾ പറഞ്ഞു. ഒറ്റ ടിക്കറ്റിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇത് സഹായിക്കും.

നിലവിൽ ഡൽഹിക്കും മാലെയ്ക്കുമിടയിൽ എയർ ഇന്ത്യ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. ഈ ഇൻ്റർലൈൻ പങ്കാളിത്തം പ്രാദേശിക സഹകരണം മെച്ചപ്പെടുത്താനും ടൂറിസം ബന്ധം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളിലുളളവര്‍ക്കും കൂടുതൽ മികച്ച യാത്രാനുഭവം നൽകാനും ലക്ഷ്യമിടുന്നു. മാലദ്വീപിലേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് വീസ ഓൺ അറൈവൽ സൗകര്യവും ലഭ്യമാണ്.

Air India and Maldivian sign interline agreement to simplify travel between India and the Maldives with seamless connections.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com