
ചാള്‍സ് ഡാര്‍വിനെ വിസ്മയിപ്പിച്ച അത്ഭുതദ്വീപായ ഗാലപ്പഗോസ് ഐലന്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഭീമാകാരമായ ഇഗ്വാനകളും ആമകളുമുള്ള ഈ നാട്ടിലേക്ക് വരെ വിനോദയാത്രകള്‍ സംഘടിപ്പിച്ചുകൊണ്ട് ടൂറിസത്തിന്റെ വേറിട്ട മാതൃകകള്‍ കാണിച്ചുതരുന്ന ഒരു ട്രാവല്‍ കമ്പനിയുണ്ട് കേരളത്തില്‍. തൃശൂര്‍ മാള സ്വദേശിയായ ബെന്നി പാനികുളങ്ങരയുടെ ബെന്നീസ് റോയല്‍ ടൂര്‍സ്. പരമ്പരാഗതമായ ടൂറിസം ഡെസ്റ്റിനേഷനുകള്‍ വിട്ട് അധികമാരും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് പോലും യാത്രചെയ്യാന്‍ ആളുകള്‍ക്ക് അവസരമൊരുക്കിയാണ് ബെന്നീസ് റോയല്‍ ടൂര്‍സ് ഈ രംഗത്ത് വ്യത്യസ്തമാകുന്നത്.
ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ബെന്നി നടന്നുകയറിയതെല്ലാം അതുവരെ പരിചിതമല്ലാത്ത വഴികളിലൂടെയായിരുന്നു. കോവിഡ് ലോകത്തെ തന്നെ നിശ്ചലമാക്കിയ കാലത്താണ് സ്വന്തം ട്രാവല്‍ കമ്പനിയെ ബെന്നി റീബ്രാന്‍ഡ് ചെയ്യുന്നത്. ആ ധീരമായ ചുവടുവെയ്പുകള്‍ പിന്നീടുള്ള യാത്രയിലുടനീളം കാണാം.
വടക്ക് ആര്‍ട്ടിക് റീജ്യണ്‍ മുതല്‍ തെക്ക് അന്റാര്‍ട്ടിക്ക വരെയുള്ള യാത്രകള്‍ക്ക് പുറമെ ആമസോണ്‍ കാടുകളിലേക്ക് വരെ ബെന്നീസ് സഞ്ചാരികളുമായെത്തി. ഈ ഭൂഗോളത്തില്‍ സഞ്ചാരികള്‍ കാണാനാഗ്രഹിക്കുന്ന എവിടേക്കും ടൂറുകള്‍ സംഘടിപ്പിക്കുമെന്നാണ് ബെന്നി ഉറപ്പിച്ചു പറയുന്നത്. ഇതുവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത 20 പുതിയ രാജ്യങ്ങളിലേക്കാണ് ഈ വര്‍ഷം ബെന്നീസ് യാത്രകളൊരുക്കുന്നത്.
കോവിഡ് കാലത്ത് ലോകത്തെ പല സ്ഥലങ്ങളിലായി കുടുങ്ങിപ്പോയ ആളുകളെ അവരുടെ നാടുകളിലേക്ക് തിരിച്ചെത്തിക്കാനുള്ള പാക്കേജുകളായിരുന്നു ബെന്നീസ് റീബ്രാന്‍ഡിംഗിന് ശേഷം ആദ്യം അവതരിപ്പിച്ചത്. നിപ്പോണ്‍, ടൊയോട്ട, ടാറ്റ തുടങ്ങിയ കമ്പനികളുടെയെല്ലാം ആളുകളെ തിരിച്ച് അവരുടെ രാജ്യങ്ങളിലേക്കെത്തിച്ചത് ബെന്നീസിന്റെ നേതൃത്വത്തിലായിരുന്നു. ആ വര്‍ഷം 10 കോടിരൂപയുടെ ബിസിനസാണ് ബെന്നി തനിച്ച് നടത്തിയത്. ഇന്ത്യയില്‍ തന്നെ ആ വര്‍ഷം ഏറ്റവും കൂടുതല്‍ ബിസനസ് നടത്തുന്ന ട്രാവല്‍ കമ്പനിയായി ബെന്നീസ് മാറിയാതായി ബെന്നി പറയുന്നു.
ബിസിനസിന്റെ അടിസ്ഥാനത്തില്‍ ആ വര്‍ഷത്തെ മികച്ച ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള അവാര്‍ഡും ബെന്നീസിന് ലഭിച്ചു. ഇതുവഴി ഇന്ത്യന്‍ ട്രാവല്‍ മേഖലയെ
പ്രതിനിധീകരിച്ചുള്ള സി.ഐ.ഐയുടെ ട്രാവല്‍ പ്രതിനിധിയായി മൗറീഷ്യസ്, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. 2023ലെ മികച്ച ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള അവാര്‍ഡും ബെന്നീസ് നേടിയിരുന്നു.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദേശ യാത്രകള്‍ സംഘടിപ്പിക്കുന്ന ഔട്ട്ബൗണ്ട് ടൂറിസം കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയാണ് ബെന്നീസ് റോയല്‍ ടൂര്‍സിന്റെ യാത്രയെന്ന് ബെന്നി പറയുന്നു. മധ്യ അമേരിക്കന്‍ രാജ്യങ്ങളും സൗത്ത് അമേരിക്കന്‍ രാജ്യങ്ങളും ഇതിനകം സന്ദര്‍ശിച്ചു.
മെക്സിക്കോ, കോസ്റ്ററിക്ക, പനാമ കനാല്‍, ഇക്വഡോര്‍, കൊളംബിയ, ഹോണ്ടുറാസ് എന്നിവിടങ്ങളിലെല്ലാം പോയി. സൗത്ത് അമേരിക്കയിലെ ബ്രസീല്‍, ചിലി, അര്‍ജന്റീന, യുറഗ്വേ, പരാഗ്വേ, പെറു എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പെറു മേഖലയിലെ പാറ്റഗോണിയന്‍ ഗ്ലേസിയറുകളും കണ്ടു. ഐക്കണ്‍ ഓഫ് ദി സീസ് എന്ന ലോകത്തിലെ ഏറ്റവുംവലിയ ആഡംബരക്കപ്പലില്‍ യാത്ര ചെയ്തു.
ഏഴ് ഭൂഖണ്ഡങ്ങളിലും ബെന്നീസിന്റെ യാത്രക്കാരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞു. ഏഴ് ലോക മഹാത്ഭുതങ്ങളും പുരാതന ലോക മഹാത്ഭുതങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്നവയും കണ്ടുകഴിഞ്ഞു. ടൊമാറ്റോ ഫെസ്റ്റിവല്‍, റയോ കാര്‍ണിവല്‍, ലാന്റണ്‍ ഫെസ്റ്റിവല്‍ തുടങ്ങിയ ഇവന്റ് ടൂറുകളും ബെന്നീസ് സംഘടിപ്പിച്ചു.
വിദേശങ്ങളിലെ മായക്കാഴ്ചകള്‍ മാത്രമല്ല, ഇന്ത്യയെ തൊട്ടറിയാന്‍ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് ട്രിപ്പും ബെന്നീസ് റോയല്‍ ടൂര്‍സ് നടത്തി. 37 ദിവസം നീണ്ടുനിന്ന ഇന്ത്യന്‍ യാത്രയില്‍ രാജ്യത്തെ ഏഴ് അത്ഭുതങ്ങളും യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് പട്ടികയിലുള്ള 13 സ്ഥലങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് സംഘം തിരിച്ചെത്തിയത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസായിരുന്നു കൊച്ചിയില്‍ നിന്നുള്ള യാത്രാ സംഘത്തിന്റെ ഫ്ളാഗ് ഓഫ് നടത്തിയത്.
അന്റാര്‍ട്ടിക്കയിലേക്ക് പോയ ട്രിപ്പാണ് ജീവിതത്തിലെടുത്ത ഏറ്റവും വലിയ റിസ്‌കായി ബെന്നി കാണുന്നത്. 10 കോടി രൂപ ചെലവ് വരുന്ന ഒരു ട്രിപ്പായിരുന്നു അത്. ഒരാഴ്ചയ്ക്ക് മുമ്പ് പോലും പലര്‍ക്കും വിസ കയ്യില്‍ കിട്ടിയിരുന്നില്ല. കിട്ടാതിരുന്നാല്‍ ബിസിനസ് അതോടെ തകരുമെന്ന നിലയായിരുന്നു. ബെന്നീസിന്റെ പണി തീര്‍ന്നുവെന്നുവരെ പലരും വിചാരിച്ചു.
എന്നാല്‍ വളരെ പോസിറ്റീവായി ചിന്തിക്കുന്നതുകൊണ്ടും ദൈവവിശ്വാസത്തില്‍ മുന്നോട്ടുപോകുന്നതു കൊണ്ടുമാണ് തടസങ്ങളൊന്നുമില്ലാതെ ഇത് സാധ്യമായതെന്ന് ബെന്നി പറയുന്നു. 86 പേരടങ്ങിയ ഈ അന്റാര്‍ട്ടിക്കന്‍ ഷിപ്പ് യാത്ര അവസാനം സാധ്യമായത് ബ്യൂണസ് ഐറിസിലെ മറഡോണ ഫുട്ബോള്‍ ഫെഡറേഷന്റെ ചെയര്‍മാന്റെ സഹായം കൊണ്ടാണ്.
അടുത്തിടെ കേരളത്തില്‍ നിന്ന് ആദ്യമായി 36 പേരടങ്ങിയ സംഘത്തെ അന്റാര്‍ട്ടിക്കന്‍ മണ്ണില്‍ കാലുകുത്തിച്ചതും ബെന്നീസാണ്. പര്യവേക്ഷകര്‍ പോകുന്ന വഴിയിലൂടെ അന്റാര്‍ട്ടിക്കയില്‍ എത്തിയ ഏറ്റവും വലിയ ഇന്ത്യന്‍ സംഘമായിരുന്നു ഇത്. അന്റാര്‍ട്ടിക്ക ക്രോസ് ചെയ്യുന്ന ആദ്യയാത്രാ സംഘത്തെ ഈ വര്‍ഷം ഡിസംബറില്‍ കൊണ്ടുപോകാനുള്ള തയാറെടുപ്പും നടക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സംഘത്തെ ആമസോണ്‍ കാടുകളിലേക്ക് കൊണ്ടുപോയതും ബെന്നീസാണ്.
ഇന്ന് ഏഴ് ഭൂഖണ്ഡങ്ങളിലേക്കും ട്രിപ്പുകള്‍ മാനേജ് ചെയ്യാന്‍ ഏഴ് മാനേജര്‍മാരുടെ നേതൃത്വത്തില്‍ ഏഴ് ടീമുകള്‍ ബെന്നീസിലുണ്ട്. വളരെ സിസ്റ്റമാറ്റിക്കായാണ് ഓരോന്നും ആസൂത്രണം ചെയ്യുന്നത്. അടുത്ത മാസത്തോടെ ട്രാവല്‍ മേഖലയിലെ ആദ്യ ഐഎസ്ഒ 9001 സര്‍ട്ടിഫൈഡ് ബൈ TUVNOD കമ്പനിയായി മാറാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഓഡിറ്റിംഗ് നടന്നു വരുന്നു.
കമ്പനിയുടെ ഗുണമേന്മ ഉറപ്പുവരുത്താനാണ് ഈ അന്തര്‍ദേശീയ അംഗീകാരത്തിന് ശ്രമിക്കുന്നതെന്ന് ബെന്നി പറയുന്നു. യാത്രയോടുള്ള അടങ്ങാത്ത പാഷന്‍ മാത്രമാണ് ബെന്നീസിന്റെ ഓരോ വിജയത്തിന്റെയും പിന്നിലെന്ന് ബെന്നി പറയുന്നു. പ്രതിദിനം 26 ട്രിപ്പുകള്‍ വരെ നടന്ന ദിവസങ്ങളും ബെന്നീസിന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന കാലത്തിനിടെയുണ്ടായിട്ടുണ്ട്.
ഇതുവരെ ആരും സഞ്ചരിക്കാത്ത 20 പുതിയ രാജ്യങ്ങളിലേക്കാണ് ഈവര്‍ഷം ബെന്നീസ് റോയല്‍ ടൂര്‍സ് യാത്രകളൊരുക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍, സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍, സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളാണ് ഉദ്ദേശിക്കുന്നത്.
ട്രാന്‍സൈബീരിയന്‍-മംഗോളിയ ട്രിപ്പും എവറസ്റ്റ് ബെയ്സ് ക്യാംപ് എഡിഷനുമാണ് ബെന്നീസ് നടത്താനിരിക്കുന്ന പുതിയ യാത്രകള്‍. മംഗോളിയന്‍ ഗോബി ഡസേര്‍ട്ട് ക്യാംപ് ഈ യാത്രയുടെ പ്രത്യേകതയാണ്.
അവിടെ നൊമാര്‍ഡ്സിനൊപ്പം താമസിക്കുന്നതാണ്. മൗണ്ട് എവറസ്റ്റ് ബെയ്സ് ക്യാംപിലേക്കും ഉടന്‍ യാത്ര തുടങ്ങും. പതിവില്‍ നിന്ന് വ്യത്യസ്തമായി ടിബറ്റിലെ ലാസ വഴിയാണ് യാത്ര. അതിനുശേഷം ഭൂമിയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള, ഹിമക്കരടികളുടെ നാടായ സ്വാള്‍ബാര്‍ഡ്, ഗ്രീന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ് എന്നിവിടങ്ങളിലേക്കും യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ കാഴ്ചകളിലേക്കും സഞ്ചാരികളെ കൂട്ടികൊണ്ടു പോകുന്നുണ്ട്.
ജപ്പാനിലെ ആല്‍പ്സ് മലനിരകളും സ്നോ കോറിഡോര്‍ വിസ്മയവും ടോക്കിയോ, അസൊക്ക, ഹിരോഷിമ നഗര കാഴ്ചകളും, ആഫ്രിക്കയിലെ വിക്ടോറിയ വെള്ളച്ചാട്ടം, കൊറിയയിലെ സിയോള്‍, ബുസാന്‍ നഗരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യാത്രയും ബെന്നീസിന്റെ പ്രത്യേകതകളാണ്. ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലുള്ള ചിംബാന്‍സി, ഗൊറില്ല പാതകളിലൂടെയുള്ള ട്രക്കിംഗ് യാത്രയും ഓഗസ്റ്റില്‍ സംഘടിപ്പിക്കുന്നുണ്ട്. അടുത്ത ഡിസംബര്‍ 31 വരെയുള്ള ടൂറുകളുടെ പ്രഖ്യാപനം മാര്‍ച്ച് 29ന് ബെന്നീസ് നടത്തിയിരുന്നു.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള കസ്റ്റം ടൂറുകളും ബെന്നീസ് ഒരുക്കുന്നുണ്ട്. വിമാനം, കപ്പല്‍, ട്രെയിന്‍, റോഡ് എന്നീ നാല് മാര്‍ഗങ്ങളിലൂടെയും യാത്ര സംഘടിപ്പിക്കുന്നു. 60,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള പാക്കേജുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ബെന്നീസിന്റെ യാത്രകളില്‍ പങ്കാളികളാകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെന്നീസ് റോയല്‍ ടൂര്‍സിന് തൃശൂരും തിരുവനന്തപുരത്തും കോഴിക്കോടും ശാഖകളുണ്ട്. ബംഗളൂരുവിലും ഡല്‍ഹിയിലും ദുബായിലും ശാഖകള്‍ തുറക്കാനുള്ള പദ്ധതിയിലുമാണ്. വെബ്സൈറ്റ്: https://www.bennysroyaltours.com
ലോകത്ത് ആകെയുള്ള 200 രാജ്യങ്ങളില്‍ വെറും 60 രാജ്യങ്ങളിലേക്ക് മാത്രമാണ് ടൂര്‍ കമ്പനികള്‍ യാത്ര പോകുന്നത് എന്ന തിരിച്ചറിവാണ് ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലേക്കും കടന്നെത്തണമെന്ന ലക്ഷ്യത്തിലേക്ക് ബെന്നിയെ എത്തിച്ചത്. ഇതിനകം 110 രാജ്യങ്ങളിലേക്ക് ബെന്നീസിന്റെ യാത്രികരെത്തി. ഈ വര്‍ഷം അത് 130 ആകും.
കണ്ട കാഴ്ചകളല്ല, ഇനി കാണാനിരിക്കുന്ന കാഴ്ചകളിലാണ് വിസ്മയിപ്പിക്കാനിരിക്കുന്നതെന്ന് ഉറപ്പിച്ചു പറയും ബെന്നി. കാരണം അത്രയും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. 2030 ഓടെ 200 ഓളം രാജ്യങ്ങളിലേക്ക് യാത്രികരെ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ വിഷന്‍ 2030 എന്ന പദ്ധതി തന്നെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരുമായും ടൂറിസം ഡിപ്പാര്‍ട്ട്മെന്റുമായും സഹകരിച്ചുകൊണ്ടാണ് ബെന്നി ഈ വിഷന്‍ സാധ്യമാക്കുന്നത്. ഈ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്തതും സ്വന്തം പ്രയത്നം കൊണ്ടുതന്നെ. രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് കാണിച്ച് ഓരോ രാജ്യത്തെയും അംബാസിഡര്‍മാര്‍ക്ക് നേരിട്ട് ഇ-മെയിലുകള്‍ അയച്ചാണ് ബെന്നി ഇവരുമായി ബന്ധമുണ്ടാക്കിയത്.
പല വര്‍ഷങ്ങളിലായി നടത്തിയ വേള്‍ഡ് ട്രാവല്‍ എക്സ്പോകളിലായി 45 ഓളം രാജ്യങ്ങളുടെ അംബാസിഡര്‍മാരെ കേരളത്തിലേക്ക് എത്തിക്കുകയും കേരളം കാണിക്കുകയും ചെയ്തു. ഇന്ന് ഓരോ രാജ്യത്തേക്കും അവിടുത്തെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ അതിഥികളായാണ് ബെന്നീസിന്റെ യാത്രാ സംഘം എത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine