

വെറും 11 രൂപ മുടക്കി കൊച്ചിയില്‍ നിന്ന് ഒരു വിയറ്റ്‌നാം യാത്ര!. അമ്പരപ്പിക്കുന്ന ഓഫര്‍ അവതരിപ്പിക്കുന്നത് വിയറ്റ്‌നാമിന്റെ എയര്‍ലൈനായ വിയറ്റ്‌ജെറ്റ് ആണ്. വിമാനത്തിലെ ഇക്കോ ക്ലാസിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുറഞ്ഞ യാത്രക്ക് അവസരം. നികുതിയും മറ്റ് ചാര്‍ജുകളും അധികമായി നല്‍കണം.
കൊച്ചി ഉള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് വെള്ളിയാഴ്ചകളിലാണ് ഈ കുറഞ്ഞ നിരക്ക്. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റി, ഹാനോയ്, ഡാ നംഗ് തുടങ്ങിയ വിയറ്റ്‌നാം നഗരങ്ങളിലേക്കെല്ലാം ഓഫര്‍ ബാധകമാണ്. പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടിയ സീസണുകളിലും ഓഫര്‍ ലഭിക്കില്ല. ടിക്കറ്റുകളില്‍ പ്രത്യേക ഫീസ് നല്‍കി മാറ്റങ്ങള്‍ വരുത്താനും അനുമതിയുണ്ട്. ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയാണെങ്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി റീഫണ്ടും ലഭിക്കും.
ഡിസംബര്‍ 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും 11 രൂപ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. അതേസമയം, ഓഫറിലുള്ള സീറ്റുകളുടെ എണ്ണം കുറവായതിനാല്‍ പെട്ടെന്ന് തീര്‍ന്നു പോകാനിടയുണ്ട്. വിയറ്റ്‌ജെറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.vietjetair.com വഴിയോ മൊബൈല്‍ ആപ്പിലൂടെയോ ബുക്കിംഗ് നടത്താനാകും.
Read DhanamOnline in English
Subscribe to Dhanam Magazine