വീസ വേണ്ട, പാസ്‌പോർട്ട് മതി! ഹെൻലി സൂചികയിൽ ഈ 55 രാജ്യങ്ങളിലേക്ക് പ്രവേശനവുമായി ഇന്ത്യക്ക് മുന്നേറ്റം

ഒരു രാജ്യത്തിന്റെ പാസ്‌പോർട്ട് കരുത്ത് അവിടുത്തെ രാഷ്ട്രീയ സ്ഥിരതയെയും നയതന്ത്ര വിശ്വാസ്യതയെയും സാമ്പത്തിക സ്വാധീനത്തെയും പ്രതിഫലിപ്പിക്കുന്നു
Indian passport
Indian passport
Published on

2026 ലെ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ (Henley Passport Index) ഇന്ത്യയുടെ സ്ഥാനം അഞ്ച് പോയിന്റുകൾ മെച്ചപ്പെട്ട് 80 ൽ എത്തി. ലണ്ടൻ ആസ്ഥാനമായുള്ള ഗ്ലോബൽ സിറ്റിസൺഷിപ്പ് അഡ്വൈസറി സ്ഥാപനമായ 'ഹെൻലി ആൻഡ് പാർട്ണേഴ്സ്' പുറത്തുവിട്ട പുതിയ റാങ്കിംഗ് പ്രകാരം, കഴിഞ്ഞ വർഷത്തെ 85-ാം സ്ഥാനത്ത് നിന്നാണ് ഇന്ത്യ ഈ മുന്നേറ്റം നടത്തിയത്.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ ലോകത്തെ 55 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും മുൻകൂട്ടി വീസ എടുക്കാതെ (Visa-free) അല്ലെങ്കിൽ വീസ-ഓൺ-അറൈവൽ (Visa-on-arrival) സൗകര്യത്തോടെ യാത്ര ചെയ്യാൻ സാധിക്കും. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ (IATA) നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയാറാക്കിയിരിക്കുന്നത്.

ആഗോള റാങ്കിംഗ്

സിംഗപ്പൂർ ഒന്നാം സ്ഥാനം നിലനിർത്തി (192 ലക്ഷ്യസ്ഥാനങ്ങൾ). ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ രണ്ടാം സ്ഥാനത്താണ്.

ഒരു രാജ്യത്തിന്റെ പാസ്‌പോർട്ട് കരുത്ത് അവിടുത്തെ രാഷ്ട്രീയ സ്ഥിരതയെയും നയതന്ത്ര വിശ്വാസ്യതയെയും സാമ്പത്തിക സ്വാധീനത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഹെൻലി ആൻഡ് പാർട്ണേഴ്സ് വ്യക്തമാക്കി. ഇന്ത്യയുടെ നയതന്ത്ര ഇടപഴകലുകളിലെ പുരോഗതിയാണ് ഈ റാങ്കിംഗിലെ മുന്നേറ്റം സൂചിപ്പിക്കുന്നത്.

ഏഷ്യ

  • ഭൂട്ടാൻ

  • നേപ്പാൾ

  • തായ്ലൻഡ്

  • ഇന്തോനേഷ്യ

  • മലേഷ്യ

  • മാലദ്വീപ്

  • ശ്രീലങ്ക

  • ഇറാൻ

  • ഹോങ്കോംഗ്

  • മക്കാവോ

ആഫ്രിക്ക

  • കെനിയ

  • ടാൻസാനിയ

  • സിംബാബ്‌വേ

  • സെനഗൽ

  • മൗറീഷ്യസ്

  • സീഷെൽസ്

  • മൊസാംബിക്ക്

  • റുവാണ്ട മിഡിൽ ഈസ്റ്റ്

  • ഖത്തർ (വിസ ഓൺ അറൈവൽ)

കരീബിയൻ

  • ബാർബഡോസ്

  • ജമൈക്ക

  • ട്രിനിഡാഡ് ആൻഡ് ടൊബാഗോ

  • ഗ്രനേഡ

  • സെന്റ് വിൻസെന്റ് ആന്‍ഡ് ഗ്രനേഡൈൻസ്

  • ഡൊമിനിക്ക

  • ഹെയ്തി

  • മോണ്ട്സെറാത്ത് പസഫിക് ദ്വീപുകൾ

  • ഫിജി

  • മൈക്രോനേഷ്യ

  • വാനാട്ടു

  • പലാവു

  • സമോവ

അമേരിക്കകൾ

  • ബൊളീവിയ

  • എൽ സാൽവഡോർ

India climbs to 80th rank on Henley Passport Index 2026, enabling visa-free or visa-on-arrival access to 55 countries.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com