ഇന്ത്യന്‍ ടൂറിസം മേഖലയില്‍ കേരള കരുത്തോടെ ഇന്റര്‍സൈറ്റ്

ടൂറിസം ഇന്‍ഡസ്ട്രിയില്‍ ദീര്‍ഘകാല അനുഭവസമ്പത്തുള്ള, ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഏബ്രഹാം ജോര്‍ജിന്റെ(ജോണി) അതുല്യമായ നേതൃത്വത്തിലാണ് ഇന്റര്‍സൈറ്റിന്റെ സുസ്ഥിര വളര്‍ച്ച
Intersight Holidays
Intersight Holidays
Published on

ടൂറിസം രംഗത്ത് കേരളത്തില്‍ നിന്ന് ലോകത്തിന്റെ മടിത്തട്ടിലേക്ക് മുന്നേ നടക്കുകയാണ് കൊച്ചിയിലെ ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്. 1996ല്‍ ഒരു സ്റ്റാര്‍ട്ടപ്പായി തുടക്കം കുറിച്ച ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇന്ന് 170 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള, ഇന്ത്യയുടെ തന്നെ പ്രീമിയര്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനിയാണ്.

രാജ്യമെമ്പാടും 18 ഓഫീസുകളുള്ള ഇന്റര്‍സൈറ്റിന് യുകെ, ജര്‍മനി, കാനഡ, എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. 300 ഓളം പ്രൊഫഷണല്‍ ടീം അംഗങ്ങളുടെനേതൃത്വത്തില്‍ ഒരു ലക്ഷത്തോളംഉപഭോക്താക്കള്‍ക്കാണ് സ്ഥാപനം പ്രതിവര്‍ഷം സേവനം ലഭ്യമാക്കുന്നത്.

രാജ്യത്തിന് അകത്തും പുറത്തുമുള്ള യാത്രകള്‍ മുതല്‍ കസ്റ്റമൈസ്ഡ് ഹോളിഡേ പാക്കേജ്, കോര്‍പ്പറേറ്റ് ട്രാവല്‍ സൊല്യൂഷന്‍ തുടങ്ങി വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സേവനം വരെ അടങ്ങുന്ന സമഗ്രമായ സേവന വിഭാഗങ്ങള്‍ ഇന്ന് കമ്പനിക്കുണ്ട്. കേരളത്തില്‍ റെയില്‍വേ ടൂറിസം വികസിപ്പിക്കുന്നതില്‍ മുമ്പേ നടന്നതും എഎക്സ്എന്‍ അമേസിംഗ് റേസിംഗ് പോലുള്ള അഭിമാനകരമായ ഇവന്റുകള്‍ നടത്തിയതുമൊക്കെ കമ്പനിയുടെ ഈ രംഗത്തെ നൂതനമായ ചുവടുവെയ്പുകളായിരുന്നു. റെസ്പോണ്‍സിബിള്‍ ടൂറിസത്തിന്റെ ഭാഗമായും കമ്പനി നിലകൊള്ളുന്നുണ്ട്.

കമ്പനിക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍ക്ക് പിന്തുണയേകാന്‍ നടത്തിയ 'സാരഥി സൗഹൃദം' പദ്ധതി, ഇന്റര്‍സൈറ്റ്  ഫൗണ്ടേഷന്‍ വഴി വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിര്‍മാണം തുടങ്ങിയ മേഖലകളില്‍ നല്‍കിയ സഹായം തുടങ്ങിയവയൊക്കെ നിരവധി പേര്‍ക്ക്ആശ്വാസം പകര്‍ന്നു. മുപ്പത് വര്‍ഷത്തിനിടെ വിവിധ അംഗീകാരങ്ങളും ഇന്റര്‍സൈറ്റിനെ തേടിയെത്തി. ടൂറിസം മന്ത്രാലയത്തിന്റെഅംഗീകാരവും ആറ് കേരള സംസ്ഥാന ടൂറിസം അവാര്‍ഡും ഇന്റര്‍സൈറ്റിന്റെ മികവിന്റെ അടയാളങ്ങളാണ്.

ദീര്‍ഘവീക്ഷണമുള്ള നേതൃത്വം

ടൂറിസം ഇന്‍ഡസ്ട്രിയില്‍ ദീര്‍ഘകാല അനുഭവസമ്പത്തുള്ള, ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഏബ്രഹാം ജോര്‍ജിന്റെ(ജോണി) അതുല്യമായ നേതൃത്വത്തിലാണ് ഇന്റര്‍സൈറ്റിന്റെ സുസ്ഥിര വളര്‍ച്ച. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് (2013-17), നാഷണല്‍ ടൂറിസം അഡൈ്വസറി കൗണ്‍സില്‍ അംഗം (2016-19) തുടങ്ങിയ നേതൃപദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2027 ഓടെ ട്രാവല്‍ ഏജന്റ് നെറ്റ്വര്‍ക്ക് 10,000 ആക്കി ഉയര്‍ത്താനും വരുമാനം 300 കോടി രൂപയിലെത്തിക്കാനും ലക്ഷ്യമിട്ടുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

(ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com