അതിശയകരമായ ഹിമാലയന്‍ കാഴ്ചകൾ, ശ്രീലങ്കയും നേപ്പാളും കാണാം, അവധിക്കാലം അടിച്ചു പൊളിക്കാന്‍ ബജറ്റ് ഫ്ലൈറ്റ് പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

ശ്രീലങ്കൻ പാക്കേജിൽ ഏഴ് ദിവസത്തെ യാത്രയാണ് ഉളളത്
IRCTC tour packages
Image courtesy: Canva
Published on

ഐആർസിടിസി കേരളത്തിൽ നിന്ന് അവധിക്കാല ടൂർ പാക്കേജുകൾ ആരംഭിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കും നേപ്പാളിലേക്കും ശ്രീലങ്കയിലേക്കുമാണ് വിമാന പാക്കേജുകള്‍. തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നുമാണ് സർവീസുകള്‍.

ശ്രീലങ്കൻ പാക്കേജിൽ ഏഴ് ദിവസത്തെ യാത്രയാണ് ഉളളത്. ശ്രീലങ്കയിലെ മനോഹരമായ പ്രധാന സ്ഥലങ്ങളും രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളും യാത്രാ പാക്കേജില്‍ ഉള്‍പ്പെടുന്നു. മെയ് 24 നാണ് യാത്ര ആരംഭിക്കുക. ഒരാൾക്ക് 63,300 രൂപയാണ് നിരക്ക്.

നേപ്പാളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന 6 ദിവസത്തെ വിമാന യാത്രാ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. മെയ് 22 ന് കൊച്ചിയിൽ നിന്നാണ് യാത്ര ആരംഭിക്കുക. എല്ലാ ചെലവുകളും ഉൾപ്പെടെ ഈ പാക്കേജിന്റെ ആകെ ചെലവ് ഒരാൾക്ക് 61,800 രൂപയാണ്.

ഉത്തർപ്രദേശിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ വാരാണസി (കാശി), അയോധ്യ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലേക്കുള്ള അഞ്ചു ദിവസത്തെ വിമാന യാത്രാ പാക്കേജാണ് മറ്റൊന്ന്. ഏപ്രിൽ 15 ന് കൊച്ചിയിൽ നിന്നാണ് യാത്ര പുറപ്പെടുക. ചാര്‍ധാം പാക്കേജ് പ്രകാരമുള്ള വിമാനം ഏപ്രില്‍ 21ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി, ഹരിദ്വാർ, ഋഷികേശ് സന്ദര്‍ശനമാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹിമാലയൻ താഴ്‌വരകളുടെ അതിശയകരമായ കാഴ്ചകൾ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നതായിരിക്കും 13 ദിവസത്തെ ഈ ടൂർ പാക്കേജ്. ജൂൺ 10 ന് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും യാത്ര പുറപ്പെടും. ഒരാൾക്ക് 61,900 രൂപയാണ് നിരക്ക്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com