

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) യാത്രാ പ്രേമികള്‍ക്കായി അവതരിപ്പിച്ച മജെസ്റ്റിക് ട്രെയിന്‍ പുതിയ പാക്കേജുകള്‍ പുറത്തുവിട്ടു. വിമാനയാത്രപോലെ സുഖകരമായ യാത്രയോടൊപ്പം രാജസ്ഥാനും ജയ്പൂരും അടങ്ങുന്ന ആകര്‍ഷകമായ ടൂര്‍ പാക്കേജുകളും ആണ് ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്.
രാജസ്ഥാനും ജയ്പൂരും മാത്രമല്ല, ജോധ്പൂര്‍, ജയ്‌സാല്‍മര്‍, മാന്‍ഡവ തുടങ്ങിയ സ്ഥലങ്ങള്‍ ചുറ്റിവരുന്നതിന് ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് 210 ഡോളറാണ് ചാര്‍ജ്. നൈറ്റ് സ്‌റ്റേ, ഭക്ഷണം തുടങ്ങിയവയെല്ലാം ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു. അഞ്ച് പകലുകളും 4 രാത്രികളും അടങ്ങുന്ന പാക്കേജുകളാണ് ഇപ്പോള്‍ മജസ്റ്റിക് ലഭ്യമാക്കിയിരിക്കുന്നത്.
താജ്മഹല്‍ ഉള്‍പ്പെടുത്തിയതും ഇല്ലാതെയുമുള്ള പാക്കേജുകള്‍ ഉള്‍പ്പെടുന്ന യാത്രാ ദിവസങ്ങളും ഐആര്‍സിടിസി പുറത്തുവിട്ടിട്ടുണ്ട്. നവംബര്‍ 25, ഡിസംബര്‍ 23, ജനുവരി 20, ഫെബ്രുവരി 17, മാര്‍ച്ച് 23, ഏപ്രില്‍ 9 എന്നീ ദിവസങ്ങളിലാണ് ഈ പാക്കേജ് ലഭ്യമാകുക. താജ്മഹല്‍ സ്‌പെഷല്‍ പാക്കേജ് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 14, ഡിസംബര്‍ 9, ജാനുവരി 6, ഫെബ്രുവരി 3, മാര്‍ച്ച് 9 എന്നീ ദിവസങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
https://twitter.com/IRCTCofficial/status/1153581817636634624
ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും: majestictouristtrains.com
Read DhanamOnline in English
Subscribe to Dhanam Magazine