കാശ്മീരിലെ ടൂറിസം വിലക്ക് പിന്‍വലിച്ചു

കാശ്മീരിലെ ടൂറിസം വിലക്ക് പിന്‍വലിച്ചു
Published on

ജമ്മു കാശ്മീരില്‍ വിനോദസഞ്ചാരികള്‍ക്കുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് രണ്ട് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷയും ജമ്മു കാശ്മീരില്‍ ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.വീട്ട് തടങ്കലിലായിരുന്ന മൂന്ന് രാഷ്ട്രീയ നേതാക്കളെ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചു.

അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും വേഗം ജമ്മു കാഷ്മീരില്‍ നിന്ന് സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടത്. വിലക്ക് പ്രാബല്യത്തില്‍ വരുമ്പോള്‍ ഏകദേശം ഇരുപത്തയ്യാരത്തോളം പേര്‍ താഴ്വരയില്‍ ഉണ്ടായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com