

കേരള ടൂറിസത്തിന് മറ്റൊരു അംഗീകാരം കൂടി. 2026ല്‍ ലോകത്ത് തീർച്ചയായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങളില്‍ കൊച്ചിയും. പ്രമുഖ ട്രാവല്‍ ബുക്കിംഗ് വെബ്‌സൈറ്റായ ബുക്കിംഗ്.കോമാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ ഏക സ്ഥലമാണ് കൊച്ചി. സാംസ്‌കാരിക പൈതൃകവും വ്യത്യസ്ത രുചികളും മനോഹര തീരങ്ങളും ചേര്‍ന്നതാണ് കൊച്ചിയുടെ മാജിക്കെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആഗോള വ്യാപാരത്തിന്റെയും സാംസ്‌കാരിക കൈമാറ്റത്തിന്റെയും അടയാളങ്ങള്‍ പേറുന്ന ഒരു തീരദേശ നഗരമാണ് കൊച്ചിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ണ്ണാഭമായ വാസ്തുവിദ്യകള്‍ നിറഞ്ഞ തെരുവുകള്‍, ആര്‍ട്ട് കഫേകള്‍, അറബിക്കടലിന്റെ ചക്രവാളത്തില്‍ തലയാട്ടി നില്‍ക്കുന്ന ചീനവലകള്‍ എന്നിവയെല്ലാം കൊച്ചിയുടെ സവിശേഷതയാണെന്ന് ബുക്കിംഗ്.കോം വിലയിരുത്തുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ നടക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയാണ് നഗരം സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം. കൊച്ചിയുടെ വ്യാപാര ചരിത്രം പേറുന്ന വെയര്‍ഹൗസുകളെ അത്യാധുനിക കലാ കേന്ദ്രങ്ങളാക്കി മാറ്റുന്നത് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കള്ളുഷാപ്പുകളില്‍ കിട്ടുന്ന കടല്‍ വിഭവങ്ങളെക്കുറിച്ച് എടുത്ത് പറഞ്ഞ റിപ്പോര്‍ട്ടില്‍ കൊച്ചിയുടെ സ്വന്തം ഫിഷ് മോളിയെക്കുറിച്ചും പ്രത്യേക പരാമര്‍ശമുണ്ട്.
കൊച്ചിയിലെത്തുന്ന യാത്രികര്‍ ഒരിക്കലും മിസ്സാക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴയിലെ കായല്‍ കാഴ്ചയും മൂന്നാറിലെ മലനിരകളും മാരാരി ബീച്ചിലെ സ്വര്‍ണ നിറമുള്ള മണല്‍ത്തരികളും നഗരത്തിനപ്പുറത്ത് സഞ്ചാരികളെ കാത്തിരിക്കുന്നു.
2026ലെ യാത്രകള്‍ കൂടുതല്‍ വ്യക്തിപരവും പരീക്ഷണങ്ങള്‍ക്കും വേണ്ടിയായിരിക്കുമെന്നും ബുക്കിംഗ്.കോം പറയുന്നു. പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് 9 സ്ഥലങ്ങള്‍ കൂടി നോക്കിയാലോ?
തെക്കന്‍ വിയറ്റ്നാമിലെ ഈ തീരദേശ നഗരം മുന്‍പ് ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്നു. സ്ഥിരമായ കടല്‍ക്കാറ്റ് സാന്നിധ്യമുള്ളത് കൊണ്ട് ഇത് കൈറ്റ് സര്‍ഫിംഗ്, വിന്‍ഡ് സര്‍ഫിംഗ് തുടങ്ങിയ ജല കായിക വിനോദങ്ങള്‍ക്ക് പ്രശസ്തമാണ്. ഇവിടുത്തെ ചുവപ്പ്, വെള്ള മണല്‍ക്കുന്നുകളും ഫെയറി സ്ട്രീം പോലുള്ള വിചിത്രമായ പ്രകൃതിദൃശ്യങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
മുന്‍പ് ഒരു വ്യവസായ കേന്ദ്രമായിരുന്ന ബില്‍ബാവോ പിന്നീട് യൂറോപ്പിലെ ഒരു പ്രധാന കലാകേന്ദ്രമായി മാറുകയായിരുന്നു. ചരിത്ര സ്മരണകള്‍ പേറുന്ന ഗൂഗന്‍ഹെയിം (Guggenheim) മ്യൂസിയമാണ് പ്രധാന ആകര്‍ഷണം. കാസ്‌കോ വിജോ (Casco Viejo) എന്ന പഴയ നഗരത്തിലെ ഇടുങ്ങിയ തെരുവുകളിലും ബാറുകളിലും ബാസ്‌ക് വിഭവമായ 'പിന്‍ചോസ്' (Pintxos) ആസ്വദിക്കാം. മികച്ച യൂറോപ്യന്‍ വിഭവങ്ങളും ഇവിടെ കിട്ടും.
കൊളംബിയയുടെ വടക്കന്‍ കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ബരാന്‍ക്വില്ല സംഗീതത്തിന്റെയും നൃത്തത്തിന്റെയും നഗരമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ കാര്‍ണിവല്‍ ഓഫ് ബരാന്‍ക്വില്ലയാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. മഗ്ദലീന നദിയുടെ തീരത്തുള്ള മാലെക്കോണ്‍ ഡെല്‍ റിയോയില്‍ (Malecón del Río) വൈകുന്നേരങ്ങള്‍ ചെലവഴിക്കുന്നതും പ്രാദേശിക വിഭവങ്ങള്‍ ടേസ്റ്റ് ചെയ്യുന്നതുമാണ് ഇവിടുത്തെ പ്രധാന വിനോദങ്ങള്‍.
യു.എസ്.എയുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ഈ നഗരം 2026-ല്‍ വലിയ ശ്രദ്ധ നേടും. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളുടെ കേന്ദ്രമായിരിക്കും ഇവിടം. ലിബര്‍ട്ടി ബെല്‍, ഇന്‍ഡിപെന്‍ഡന്‍സ് ഹാള്‍ എന്നിവയ്ക്ക് പുറമെ, ഫിഫ ലോകകപ്പ് പോലുള്ള വലിയ കായിക മത്സരങ്ങള്‍ക്കും ഫിലാഡെല്‍ഫിയ വേദിയാകുന്നു.
ചൈനയിലെ ഏറ്റവും പഴക്കമുള്ള തുറമുഖങ്ങളിലൊന്നാണിത്. മറൈന്‍ സില്‍ക്ക് റൂട്ടിലെ പ്രധാന നഗരമായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും ആധുനിക അംബരചുംബികളും ഇവിടെ ഒത്തുചേരുന്നു. കന്റോണീസ് വിഭവങ്ങളുടെ (Dim Sum) ഈറ്റില്ലം എന്നറിയപ്പെടുന്ന ഗ്വാങ്ഷോ ഭക്ഷണപ്രേമികള്‍ക്ക് ഒരു പറുദീസയാണ്.
ആഫ്രിക്കന്‍ തീരത്തിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് വെള്ള മണല്‍ പുതച്ച ബീച്ചുകള്‍ക്കും വിന്‍ഡ് സര്‍ഫിനും പ്രശസ്തമാണ്. കേപ് വെര്‍ഡെ ദ്വീപസമൂഹത്തിലെ ഏറ്റവും ജനപ്രിയമായ ഈ സ്ഥലത്തെ ക്രിയോള്‍ സംഗീതവും ലോകപ്രശസ്തമാണ്. ഇവിടുത്തെ പ്രധാന ആകര്‍ഷണം ഉപ്പുവെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിയുന്ന സാലിന ഡി പെഡ്ര ഡി ല്യൂം (Salinas de Pedra de Lume) ക്രേറ്ററാണ്.
ബ്രസീലിയന്‍ ആമസോണ്‍ മഴക്കാടുകളുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ നഗരമാണിത്. ലോകത്തിലെ ഏറ്റവും വലിയ നദീസംഗമങ്ങളിലൊന്നായ 'മീറ്റിംഗ് ഓഫ് വാട്ടേഴ്‌സ്' (റിയോ നീഗ്രോ, സൊളിമോസ് നദികളുടെ സംഗമം) ഇവിടെ കാണാം. ആമസോണ്‍ വനങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകളും ആമസോണിയന്‍ പാചകരീതികള്‍ അനുഭവിച്ച് അറിയാനുമുള്ള അവസരമാണ് മനൗസ്.
1,200 വര്‍ഷത്തെ ചരിത്രമുള്ള ഈ ജര്‍മ്മന്‍ നഗരം ഒരു വിദ്യാഭ്യാസ കേന്ദ്രമാണ്. ജര്‍മനിയിലെ വമ്പന്‍ സര്‍വകലാശാലകള്‍ ഈ നഗരത്തിലാണ്. യൂറോപ്പിലെ സൈക്കിള്‍ സൗഹൃദ നഗരങ്ങളിലൊന്ന് കൂടിയാണിത്. 1648-ലെ വെസ്റ്റ്ഫാലിയ സമാധാന ഉടമ്പടി അടക്കം ലോകത്തിന്റെ ഗതിനിര്‍ണയിച്ച പലതിനും സാക്ഷ്യം വഹിച്ച ഈ നഗരം ചരിത്രപ്രേമികളുടെ ഫേവറിറ്റ് സ്‌പോട്ട് കൂടിയാണ്.
ഓസ്ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്തുള്ള ഈ ഉഷ്ണമേഖലാ ടൗണ്‍ സാഹസിക പ്രേമികളെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് പൈതൃക സ്ഥലങ്ങളായ ഗ്രേറ്റ് ബാരിയര്‍ റീഫ്, ഡൈന്‍ട്രീ മഴക്കാടുകള്‍ എന്നിവയിലേക്കുള്ള കവാടമാണിത്. മനോഹരമായ ഫോര്‍ മൈല്‍ ബീച്ചും വര്‍ണ്ണാഭമായ പ്രാദേശിക വിപണികളും പോര്‍ട്ട് ഡഗ്ലസിലേക്ക് ആയിരങ്ങളെയാണ് ആകര്‍ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine