

പ്രമുഖ ഇന്ത്യന്‍ ഓണ്‍ലൈന്‍ യാത്രാ സേവന ദാതാക്കളായ മേക്ക് മൈ ട്രിപ് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യുകെയിലെ പ്രമുഖരായ പ്രീമിയര്‍ ഇന്‍ ഹോട്ടല്‍ ശൃംഖലയുമായി പുതിയ കരാറിലെത്തി. ലണ്ടന്‍ ഉള്‍പ്പടെയുള്ള ബ്രിട്ടീഷ് നഗരങ്ങളില്‍ 900 ഹോട്ടലുകളിലെ ബുക്കിംഗിന് ഇനി മേക്ക് മൈ ട്രിപിലൂടെ അവസരമൊരുങ്ങും.
അന്താരാഷ്ട്ര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തിലാണ് മേക്ക് മൈ ട്രിപ്. പ്രീമിയര്‍ ഇന്നിന് യു.കെക്ക് പുറമെ അയര്‍ലന്റ്, ജര്‍മനി എന്നിവിടങ്ങളിലും ഹോട്ടലുകളുണ്ട്. യുറോപ്പിലും യുഎസിനും വന്‍കിട ഹോട്ടല്‍ ശൃംഖലകളുമായി കരാറിലെത്തുമെന്ന് മേക്ക് മൈ ട്രിപ് സഹസ്ഥാപകനും സിഇഒയുമായ രാജേഷ് മാഗൗ പറഞ്ഞു.
നിലവില്‍ 20 രാജ്യങ്ങളില്‍ കമ്പനിയുടെ സേവനമെത്തുന്നുണ്ട്. 50 നഗരങ്ങളിലായി 2,000 ഹോട്ടലുകള്‍ ഞങ്ങളുടെ നെറ്റ് വര്‍ക്കിലുണ്ട്. ഹോട്ടല്‍ ഗ്രൂപ്പുകളുമായി നേരിട്ട് കരാറിലെത്തുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട നിരക്കുകള്‍ നല്‍കാന്‍ കഴിയുമെന്നും രാജേഷ് പറഞ്ഞു.
ഇന്ത്യന്‍ ഓണ്‍ലൈന്‍ യാത്രാ സേവന കമ്പനികളില്‍ മേക്ക് മൈ ട്രിപിന് ആധിപത്യമുണ്ട്. വിപണിയുടെ 60 ശതമാനമാണ് സാന്നിധ്യം. ഹോട്ടല്‍, എയര്‍ലൈന്‍, ട്രെയിന്‍, ബസ് ബുക്കിംഗുകളില്‍ കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത് ഈ കമ്പനിയുടെ വൈബ് സൈറ്റാണ്. അതേസമയം എയര്‍ലൈന്‍ ബുക്കിംഗുകളില്‍ 30 ശതമാനം വിപണി സാന്നിധ്യമാണുള്ളത്. റെഡ് ബസിന്റെ ബുക്കിംഗ് പ്രധാനമായും മേക്ക് മൈ ട്രിപിലൂടെ ആയതിനാല്‍ ഈ മേഖലയില്‍ 70 ശതമാനം സാന്നിധ്യമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ട്രെയിന്‍ ബുക്കിംഗില്‍ ഐആര്‍സിടിസിയെ മറികടക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine