2025 ല്‍ സന്ദർശകര്‍ ഒഴുകിയത് ഈ ഏഷ്യന്‍ നഗരത്തിലേക്ക്, യൂറോപ്പിന് തിരിച്ചടി

ഏഷ്യൻ രാജ്യങ്ങളിലെ ആകർഷണീയത, താങ്ങാനാവുന്ന യാത്രാച്ചെലവ്, മികച്ച ടൂറിസം സൗകര്യങ്ങൾ എന്നിവയാണ് ഈ നേട്ടത്തിന് കാരണം
Bangkok, Thailand
Image courtesy: Canva
Published on

2025 ൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച നഗരം യൂറോപ്പിലെ പാരീസോ ലണ്ടനോ അല്ല. ഏഷ്യൻ നഗരമായ തായ്‌ലൻഡിലെ ബാങ്കോക്കാണ് ഒന്നാം സ്ഥാനത്ത്. ടൂറിസം ഇൻഫ്രാസ്ട്രക്ചർ, സുസ്ഥിരത, സാമ്പത്തിക വളർച്ച തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് യൂറോമോണിറ്റർ (Euromonitor) പട്ടിക തയാറാക്കിയത്.

ഈ വർഷം ഏകദേശം 3.03 കോടി സഞ്ചാരികളാണ് തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ വിമാനമാർഗം എത്തിയത്. ടൂറിസം നയം, ആകർഷണീയത (Attractiveness) എന്നീ വിഭാഗങ്ങളിലും ബാങ്കോക്ക് ഒന്നാം സ്ഥാനം നേടി.

ഏഷ്യൻ നഗരങ്ങളുടെ ആധിപത്യം

ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ ആദ്യ അഞ്ച് നഗരങ്ങളിൽ മൂന്നും ഏഷ്യയിൽ നിന്നാണ് എന്നതാണ് ശ്രദ്ധേയം. ബാങ്കോക്കിന് പിന്നാലെ രണ്ടാം സ്ഥാനത്ത് ഹോങ്കോങ്ങാണ്. ഇവിടെ ഏകദേശം 2.33 കോടി സന്ദർശകരെത്തി. യൂറോപ്പിൽ നിന്ന് പട്ടികയിൽ മുന്നിലെത്തിയത് യുകെ തലസ്ഥാനമായ ലണ്ടനാണ്, 2.27 കോടി സന്ദർശകരുമായി ലണ്ടൻ മൂന്നാം സ്ഥാനത്തെത്തി.

പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് പാരീസ്. മക്കാവു, ഇസ്താംബുൾ, ദുബായ് എന്നിവയാണ് തൊട്ടുപിന്നിൽ.

ഏഷ്യൻ രാജ്യങ്ങളിലെ ആകർഷണീയത, താങ്ങാനാവുന്ന യാത്രാച്ചെലവ്, മികച്ച ടൂറിസം സൗകര്യങ്ങൾ എന്നിവയാണ് ബാങ്കോക്കിന്റെ ഈ നേട്ടത്തിന് പ്രധാന കാരണം. അന്താരാഷ്ട്ര യാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങളും ടൂറിസം വളർച്ചയും കണക്കിലെടുക്കുമ്പോൾ, ഈ വര്‍ഷം ലോകത്തിലെ ടൂറിസം ഭൂപടം ഏഷ്യയ്ക്ക് അനുകൂലമായി മാറുന്ന കാഴ്ചയാണ് ഉളളത്.

In 2025, Bangkok emerges as the most visited city globally, surpassing European favorites like Paris and London.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com