ട്രെയിന്‍ സമയങ്ങളില്‍ അടുത്തയാഴ്ച താല്‍കാലിക മാറ്റങ്ങള്‍; സ്റ്റോപ്പുകള്‍ റദ്ദാക്കും; ചില വണ്ടികള്‍ ഓടില്ല

യാത്രാ തടസം ജനുവരി 18 മുതല്‍ 26 വരെ
passenger trains- kerala
Image Courtesy: instagram.com/keralarailways
Published on

തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എഞ്ചിനിയിറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ജനുവരി 18നും 26 നും ഇടയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ തടസപ്പെടും. എറണാകുളത്തിനും ഗുരുവായൂരിനുമുടയിലാണ് ട്രെയിനുകളുടെ ഷെഡ്യൂളുകളില്‍ താല്‍കാലിക മാറ്റം വരുന്നത്. ചില ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ മാറ്റമുണ്ട്. നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ജനുവരി 18,19,25,26 എന്നീ തീയ്യതികളിലാണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെടുന്നത്.

പ്രധാന മാറ്റങ്ങള്‍

ചെന്നൈ എഗ്മോറില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ (16127) ജനുവരി 18 നും 25 നും ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. ചാലക്കുടി മുതല്‍ ഗുരുവായൂര്‍ വരെയുള്ള യാത്ര റദ്ദാക്കും.

ചെന്നൈ സെന്‍ട്രലില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22639) 18, 25 തിയ്യതികളില്‍ പാലക്കാട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴയിലേക്ക് തുടര്‍ യാത്രയുണ്ടാവില്ല.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ (16342) 18 നും 25 നും എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

കരൈക്കലില്‍ നിന്ന് എറണാകുളം ജംഗ്ഷനിലേക്കുള്ള എക്‌സ്പ്രസ് (16187) പാലക്കാട് വരെയാണ് യാത്ര ചെയ്യുക.. പാലക്കാട് നിന്ന് എറണാകുളത്തേക്ക് തുടര്‍ യാത്ര ഇല്ല.

മധുരയില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് (16327) ഈ ദിവസങ്ങളില്‍ ആലുവയിലും യാത്ര അവസാനിപ്പിക്കും.

ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22640) ജനുവരി 19,26 ദിവസങ്ങളില്‍ പാലക്കാട് നിന്നാണ് യാത്ര പുറപ്പെടുക. സമയം രാത്രി 7.50

എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) ജനുവരി 19 നും 26 നും തൃശൂരില്‍ നിന്ന് രാവിലെ 7.16 ന് പുറപ്പെടും.

ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് 19 നും 26 നും എറണാകുളത്ത് നിന്ന് രാവിലെ 5.20 നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക.

എറണാകുളം-കരൈക്കാല്‍ എക്‌സ്പ്രസ് (16188) ഈ തീയ്യതികളില്‍ പാലക്കാട് നിന്ന് പുലര്‍ച്ചെ 1.40 നാണ് പുറപ്പെടുക.

ഗുരുവായൂര്‍-മധുരൈ എക്‌സ്പ്രസ് (16328) 19 നും 26 നും ആലുവയില്‍ നിന്ന് രാവിലെ 7.24 ന് പുറപ്പെടും.

റദ്ദാക്കുന്ന ട്രെയിനുകള്‍

ജനുവരി 18 നും 26 നും ഇടയില്‍ നാലു ട്രെയിനുകള്‍ റദ്ദാക്കും. എറണാകുളം-ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍ (06018) ജനുവരി 18, 25 തിയ്യതികളില്‍ ഓടില്ല. ജനുവരി 19 ന് സര്‍വ്വീസ് നടത്തേണ്ട ഷൊര്‍ണൂര്‍-എറണാകുളം സ്‌പെഷ്യല്‍ (06017), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (06439), കോട്ടയം-എറണാകുളം പാസഞ്ചര്‍ (06434) എന്നീ ട്രെയിനുകള്‍  റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ വെബ് സൈറ്റില്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

യുദ്ധം ചതിച്ചാശാനേ! ഇന്ത്യക്കാരുടെ വിദേശ ടൂറില്‍ വന്‍ ഇടിവ്; 'സംസ്ഥാന ടൂര്‍' മോഡിലേക്ക് യാത്രക്കാര്‍
യുദ്ധഭീതിയില്‍ ദുബായ് ആകാശം; വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം; എമിറേറ്റ്സിനും ഫ്‌ളൈ ദുബൈക്കും 'സ്‌പെഷ്യല്‍ ഇളവ്, 
പ്രതിസന്ധിയില്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍!
tour packages
പശ്ചിമേഷ്യയില്‍ തട്ടി കേരളത്തിന്റെ മെഡിക്കല്‍, വിനോദസഞ്ചാര ടൂറിസം മേഖല; ബുക്കിംഗ് റദ്ദാക്കലില്‍ വര്‍ധന
logo
DhanamOnline
dhanamonline.com