
ഇന്ത്യക്കാര്‍ക്ക് ഇനി വീസ ഇല്ലാതെ ഫിലിപ്പൈന്‍സിലേക്ക് ടൂറിസ്റ്റായി പോകാം. പുതിയ വിസ-ഫ്രീ എന്‍ട്രി സംവിധാനത്തിലൂടെ യാത്രകള്‍ കൂടുതല്‍ എളുപ്പമാകും. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പുതിയ സംവിധാനത്തില്‍ രണ്ട് രീതിയില്‍ ഇന്ത്യക്കാര്‍ക്ക് ഫിലിപ്പൈന്‍സിലെത്താം.
രണ്ട് തരം ഫ്രീ-എന്‍ട്രി വീസകളാണ് ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നത്. 14 ദിവസം സന്ദര്‍ശിക്കുന്നതിനുള്ളതിനുള്ള വീസ കര്‍ശമായി ടൂറിസ്റ്റുകള്‍ക്കുള്ളതാണ്. കാലാവധി നീട്ടാനോ മറ്റ് വീസകളിലേക്ക് മാറ്റാനോ പറ്റില്ല.
ആറു മാസത്തെ കാലാവധിയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, താമസിക്കുന്ന സ്ഥലത്തിന്റെ രേഖ, റിട്ടേണ്‍ വിമാന ടിക്കറ്റ്, ആവശ്യമായ ബാങ്ക് ബാലന്‍സ് എന്നിവ വേണം.
30 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വീസ, തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ളതാണ്. ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക, ഷെന്‍ഗന്‍ രാജ്യങ്ങള്‍, സിങ്കപ്പൂര്‍, യുകെ എന്നിവിടങ്ങളിലെ വീസയോ റെസിഡന്‍സ് പെര്‍മിറ്റോ ഉള്ളവര്‍ക്കാണ് ഈ വീസയില്‍ ഫ്രീ എന്‍ട്രി നല്‍കുന്നത്. ഈ വീസയുടെയും കാലാവധി നീട്ടാനോ മാറ്റാനോ കഴിയില്ല.
ഫിലിപ്പൈന്‍സിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇ-വീസ സൗകര്യം തുടരും. ഫ്രീ എന്‍ട്രി വീസ ലഭിക്കാത്തവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം. 30 ദിവസത്തെ സിംഗിള്‍ എന്‍ട്രിയാണ് ലഭിക്കുന്നത്. പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ രേഖ, താമസ രേഖ, റിട്ടേണ്‍ വിമാന ടിക്കറ്റ്, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവ സഹിതം evisa.gov.ph എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷിക്കണം.
Read DhanamOnline in English
Subscribe to Dhanam Magazine