സര്‍ക്കാര്‍ ബസില്‍ കയറിയാല്‍ സമ്മാനം, ടി.വിയും സ്‌കൂട്ടറും! ആളെ പിടിക്കാന്‍ പുതുതന്ത്രം, തമിഴ്‌നാടന്‍ സ്‌റ്റൈല്‍

സര്‍വീസുകളുടെ നിലവാരത്തെക്കുറിച്ച് തെറ്റിധാരണ മാറ്റുക ലക്ഷ്യം
Tamil Nadu Corporation buses
Image Courtesy: facebook.com/tnstcenthusiasts
Published on

സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വ്യത്യസ്തതയാര്‍ന്ന പദ്ധതികളുമായി തമിഴ്നാട് സര്‍ക്കാര്‍. സ്വകാര്യ ബസുകളെ അപേക്ഷിച്ച് സര്‍ക്കാര്‍ ബസുകളില്‍ നിരക്കുകള്‍ കുറവാണ്. എന്നിട്ടും ആളുകള്‍ ഇത്തരം ബസുകളില്‍ യാത്ര ചെയ്യാന്‍ തയ്യാറാകുന്നില്ല.

സര്‍വീസുകളുടെ നിലവാരത്തെക്കുറിച്ച് തെറ്റിധാരണ മാറ്റാന്‍ ഒരിക്കലെങ്കിലും സര്‍ക്കാര്‍ ബസുകളില്‍ ആളുകളെ കയറ്റാനുളള ആകര്‍ഷകമായ പദ്ധതികളാണ് തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഒരുക്കുന്നത്.

സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇരുചക്രവാഹനം, ടി.വി തുടങ്ങിയ സമ്മാനങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ചെന്നൈ നഗരത്തില്‍ സര്‍വീസുകള്‍ നടത്തുന്ന എം.ടി.സി, അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന എസ്.ഇ.ടി.സി തുടങ്ങിയ ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും.

നവംബര്‍ 21 മുതല്‍ ജനുവരി 20 വരെ യാത്ര ചെയ്യുന്നവരെയാണ് സമ്മാനങ്ങള്‍ക്ക് പരിഗണിക്കുന്നത്. നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ഒന്നാം സമ്മാനമായി ഇരുചക്രവാഹനം നല്‍കും. സ്മാര്‍ട്ട് ടി.വി രണ്ടാം സമ്മാനമായും റഫ്രിജറേറ്റര്‍ മൂന്നാം സമ്മാനമായും നല്‍കും. പൊങ്കലിനോടനുബന്ധിച്ചാണ് ഈ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ മുതല്‍ കോര്‍പ്പറേഷന്‍ പ്രതിമാസ സമ്മാന പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. മാസം 13 പേര്‍ക്ക് കാഷ്പ്രൈസാണ് നല്‍കുന്നത്. 10,000 രൂപ മൂന്നുപേര്‍ക്കും ബാക്കിയുള്ളവര്‍ക്ക് 2000 രൂപ വീതവുമാണ് സമ്മാനമായി നല്‍കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com