
റോയല്‍ എന്‍ഫീല്‍ഡ് സംഘടിപ്പിക്കുന്ന ഹിമാലയന്‍ എക്‌സ്പഡിഷന്‍ ബൈക്ക് റൈഡ് - ഹിമാലയന്‍ ഒഡീസിയുടെ 21ാമത്തെ പതിപ്പിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി. ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്ക് റൈഡുകളില്‍ ഒന്നായാണ് ഹിമാലയന്‍ ഒഡീസിയെ പരിഗണിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പോകണമെന്ന് പല റോയല്‍ എന്‍ഫീല്‍ഡ് പ്രേമികളും മനസില്‍ കുറിച്ചിട്ട യാത്ര. ഹിമാലയന്‍ മലനിരകളില്‍ പെട്ട ലഡാക്ക്, സ്പിതി, സസ്‌ക്കര്‍ എന്നിവയിലൂടെ സഞ്ചരിച്ച്, വാഹനം ഓടുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡായ ഉംലിംഗ് ലായിലും എത്തുകയാണ് ലക്ഷ്യം. ചണ്ഡീഗഡില്‍ നിന്നും ആരംഭിക്കുന്ന യാത്ര സിയാച്ചിന്‍ ബേസ് ക്യാംപില്‍ അവസാനിക്കും.
18 ദിവസമെടുത്ത് 2,600 കിലോമീറ്ററാണ് ഇതിനായി സഞ്ചരിക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബൈക്ക് റൈഡര്‍മാര്‍ ഇതില്‍ പങ്കെടുക്കും. രണ്ട് ടീമുകളായാണ് സംഘം പുറപ്പെടുന്നത്. ടീം സസ്‌കര്‍, ടീം സ്പിതി എന്നിവ. വിവിധ തരത്തിലുള്ള പാതകളിലൂടെ ജലാശയങ്ങള്‍ മുറിച്ചുകടന്നും പല ദുര്‍ഘടങ്ങളും താണ്ടിയാണ് യാത്ര. വ്യത്യസ്തമായ സംസ്‌ക്കാരങ്ങളുള്ള സസ്‌ക്കര്‍ മേഖലയിലെ പാദും (Padum) സ്പിതിയിലെ കാസ (Kaza) തുടങ്ങിയ നിരവധി ഗ്രാമങ്ങളിലും സംഘമെത്തും. കേവലം കുറച്ച് ദിവസത്തെ യാത്രക്കപ്പുറം സ്വയം സാംശീകരണത്തിന്റെ ഘട്ടമായാണ് പല റോയല്‍ എന്‍ഫീല്‍ഡ് പ്രേമികളും ഹിമാലയന്‍ യാത്രയെ കാണുന്നത്.
റൈഡിന് പിന്തുണയുമായി മെക്കാനിക്കല്‍, മെഡിക്കല്‍ ടീമുകളും ഒപ്പമുണ്ടാകും. ജൂണ്‍ 28ന് തുടങ്ങുന്ന റൈഡിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍. 80,000 രൂപ മുതലാണ് ഒരാള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ്.
Royal Enfield has opened registrations for the 21st edition of its Himalayan Odyssey 2025, an 18-day, 2,600 km motorcycle expedition through Ladakh, Spiti, and Zanskar
Read DhanamOnline in English
Subscribe to Dhanam Magazine