
വേനല്‍ക്കാലം കടുക്കുന്നതോടെ ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് വിനോദസഞ്ചാരത്തിന് തിരക്ക് കൂടുന്നു. ഷെന്‍ഗന്‍ വീസക്കുള്ള അപേക്ഷകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയാണ് ഇത്തവണയുള്ളത്. യൂറോപ്പിലെ ചെറിയ രാജ്യങ്ങളിലേക്ക് വരെ തണുപ്പ് തേടി പോകുന്നവരുടെ എണ്ണം കൂടുന്നതായി വീസ സേവനദാതാവായ അറ്റ്‌ലിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തെക്കന്‍ യൂറോപ്പിലെ പോര്‍ച്ചുഗല്‍, ഗ്രീസ്, സ്‌പെയിന്‍ എന്നിവിടങ്ങളിലേക്കും ഇറ്റലിയിലേക്കുമാണ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സഞ്ചാരികള്‍ ഉള്ളത്. ഈ രാജ്യങ്ങളില്‍ അന്തരീക്ഷ താപനില 20 ഡിഗ്രിവരെ താഴ്ന്ന സമയമാണിത്. ഷെന്‍ഗന്‍ മേഖലയിലെ കാലാവസ്ഥ, ഭക്ഷണം, പൈതൃക കേന്ദ്രങ്ങള്‍ എന്നിവ ആഗോള സഞ്ചാരികളെ ആകര്‍ഷിക്കുന്ന സീസണ്‍ ആണിത്.
ലക്ഷ്വറി യാത്രക്ക് പേരുകേട്ട ഫ്രാന്‍സ്,ഇറ്റലി,സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് വീസ അപേക്ഷകള്‍ വര്‍ധിച്ചിട്ടുണ്ട്. ഓസ്ട്രിയ, സോല്‍വേനിയ, വടക്കന്‍ സ്‌പെയിന്‍ എന്നിവിടങ്ങളില്‍ ട്രക്കിംഗ്, വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍ തേടി പോകുന്നവരും ഏറെയുണ്ട്. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ ഷെന്‍ഗന്‍ വീസ ലഭിക്കുന്നതിനുള്ള കാലതാമസം വര്‍ധിക്കുകയാണ്.
ഷെന്‍ഗന്‍ വീസക്കുള്ള അപേക്ഷകരില്‍ ജെന്‍ഇസെഡ്, മില്ലേനിയം തലമുറക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി അറ്റ്‌ലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വിഭാഗക്കാരുടെ അപേക്ഷകളില്‍ 23.5 ശതമാനം വര്‍ധനവുണ്ടായി. യൂറോപ്പിന് പുറമെ മുംബൈ, ഡല്‍ഹി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളിലും ഇവര്‍ താല്‍പര്യം കാണിക്കുന്നുണ്ട്. പൂനെ, അഹമ്മദാബാദ്, ചാണ്ഡിഗഡ് നഗരങ്ങളിലേക്കും സഞ്ചാരികള്‍ കൂടുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine