ലഡാക്കിലേക്ക് പോകുന്നോ? ഐആർസിടിസിയുടെ ടൂർ പാക്കേജ് അറിയാം

സഞ്ചാരികളുടെ പറുദീസയാണ് സമുദ്രനിരപ്പിൽ നിന്ന് പതിനായിരക്കണക്കിന് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലഡാക്ക്. ടിബറ്റൻ ബുദ്ധിസ്റ്റ് മൊണാസ്ട്രികൾ, മനോഹരങ്ങളായ തടാകങ്ങൾ, ഉയരത്തിലുള്ള റോഡുകൾ, മണല്‍ക്കൂനകള്‍, ചെറു ഗ്രാമങ്ങൾ എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ.

ലേയിലെ കാഴ്ചകളും കണ്ട് ഒരു ചെറിയ ഷോപ്പിംഗും നടത്തി, പാൻഗോങ് തടാകത്തിലെ പറവകളെ നിരീക്ഷിച്ച്, നുബ്ര താഴ്‌വരയിൽ ഒട്ടകപുറത്ത് ഒരു സവാരി നടത്തി, ഏറ്റവും ഉയരം കൂടിയ റോഡിലൂടെ ഒരു ഡ്രൈവിന് പോയി...അങ്ങനെ അങ്ങനെ ലഡാക്കിൽ ആസ്വദിക്കാൻ കാഴ്ചകളും അനുഭവങ്ങളും ഏറെയാണ്.

ഈ വേനലവധിക്ക് ലഡാക്കിലേക്ക് പോകാൻ പദ്ധതിയിടുന്നുണ്ടോ? ഐആർസിടിസി അതിനായി 7 ദിവസവും 6 രാത്രികളും അടങ്ങുന്ന ഒരു ടൂർ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരിച്ചു വരാനുള്ള ഫ്ലൈറ്റ് ടിക്കറ്റും (ഡൽഹിയിൽ നിന്ന് ലേയിലേക്കും തിരിച്ചും) ഉൾപ്പെടെയാണ് പാക്കേജ്. ലേയിൽ 4 രാത്രികൾ താങ്ങാനുള്ള താമസസൗകര്യം, നുബ്ര വാലി, പാൻഗോങ് എന്നിവിടങ്ങളിൽ ഒരു രാത്രി ടെന്റിൽ താമസിക്കാനുള്ള സൗകര്യം എന്നിവയും പാക്കേജിൽ ഉണ്ട്.

എയർപോർട്ടിലേക്കുള്ള വാഹനം (non-AC), 6 ബ്രേക്ക്ഫാസ്റ്റ്, 6 ലഞ്ച്, 6 ഡിന്നർ, സൈറ്റ് സീയിങ്ങിനല്ല non-AC വാഹനം, ഓരോ വാഹനത്തിനും ഒരു ഓക്സിജൻ സിലിണ്ടർ, സ്മാരകങ്ങളിലും മറ്റും പ്രവേശിക്കാനുള്ള ഫീസ്, ട്രാവൽ ഇൻഷുറൻസ്, പെർമിറ്റുകൾ, ജിഎസ്ടി, മറ്റ് നികുതികൾ എല്ലാം ഇതിലുൾപ്പെടും.

മുഴുവൻ പണവും ആദ്യം തന്നെ നൽകേണ്ടി വരും. പേയ്മെന്റിന്റെ സമയത്തുള്ള ബാങ്ക് ചാർജുകളും യാത്രക്കാർ തന്നെ വഹിക്കണം. സന്ദർശിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്നുള്ള വിശദാംശങ്ങൾ IRCTC യുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

മെയ് 11 ന് യാത്ര ആരംഭിക്കും ജൂൺ 30 ന് തിരിച്ചെത്തും. താരിഫ് താഴെപ്പറയുന്ന വിധമാണ്.

Related Articles
Next Story
Videos
Share it