സെലിബ്രിറ്റികളുടെ ഇഷ്ട ദേശം: അംബാനി-പിരാമല്‍ വിവാഹ നിശ്ചയ വേദിയായ 'ലേക്ക് കോമോ'

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെയും പിരാമല്‍ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദിന്റെയും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവാഹ നിശ്ചയ വാർത്തകളോടൊപ്പം താരമായത് ചടങ്ങിന്റെ വേദിയാണ്. സ്വർഗ്ഗത്തിന്റെ കണ്ണാടി (mirror of the paradise) എന്നറിയപ്പെടുന്ന ഇറ്റലിയിലെ ലേക്ക് കോമോ.

പ്രകൃതിരമണീയമായ സ്ഥലങ്ങളും മനംമയക്കുന്ന തീരങ്ങളും ഉള്ള വടക്കൻ ഇറ്റലിയിലെ ഈ പ്രദേശം പല ഹോളിവുഡ് താരങ്ങളുടെയും ഇഷ്ട വാസസ്ഥലമാണ്. ജോർജ് ക്ലൂണി, ജൂലിയ റോബെർട്സ്, ഡേവിഡ് ബെക്കാം, കാതറിൻ സീറ്റ-ജോൺസ്‌, മഡോണ തുടങ്ങിയവരുടെ വീടുകൾ ലേക്ക് കോമോയിലാണ്.

സെലിബ്രിറ്റികളെ ലേക്ക് കോമോയിലേക്ക് ആകർഷിക്കുന്നത് എന്തൊക്കെയാണ്?

ആൽപ്‌സ് പർവ്വതനിരയുടെ താഴ്‌വാരത്തിൽ സ്ഥിതിചെയ്യുന്ന ലേക്ക് കോമോയുടെ ഏറ്റവും വലിയ ആകർഷണം അവിടത്തെ പ്രകൃതി മനോഹാരിതയാണ്. ശാന്ത സുന്ദരമായ നദിക്കരകളും ചെറിയ ഗ്രാമങ്ങളും ഇതിനെ ഒരു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കുന്നു. സെലിബ്രിറ്റികൾക്കും ഏറെയിഷ്ടം ഈ ശാന്തതയാണ്.

കായലിന്റെ തീരത്തായി നിരവധി വില്ലകളും റിസോർട്ടുകളും ഉണ്ട്. അതുകൊണ്ടുതന്നെ ലേക്ക് കോമോ ഒരു ആകർഷകമായ വെഡിങ് ഡെസ്റ്റിനേഷൻ ആയി മാറിക്കൊണ്ടിരിക്കുകയാണ്.

പുരാതന വാസ്തുശൈലിയിലുള്ള നിരവധി കെട്ടിടങ്ങൾ നിറഞ്ഞതാണ് ഈ പ്രദേശം.

പ്രകൃതി ഭംഗിയും ആഡംബര സൗകര്യങ്ങളും ശാന്തമുഖരിതമായ അന്തരീക്ഷവും കൂടിച്ചേർന്നതോടെ ലേക്ക് കോമോ സെലിബ്രിറ്റികൾക്ക് പ്രിയപ്പെട്ട ഇടമായി മാറി.

Related Articles
Next Story
Videos
Share it