എയര്‍ ഇന്ത്യയുടെ ക്രിസ്മസ് സമ്മാനം; ടിക്കറ്റ് നിരക്കുകളില്‍ 30% ഇളവ്, മലയാളികള്‍ക്കും പ്രയോജനം

ആഭ്യന്തര യാത്രകള്‍ക്കു പുറമെ രാജ്യാന്തര യാത്രകള്‍ക്കും 30 ശതമാനം വരെ ഇളവ്
എയര്‍ ഇന്ത്യയുടെ ക്രിസ്മസ് സമ്മാനം; ടിക്കറ്റ് നിരക്കുകളില്‍ 30% ഇളവ്, മലയാളികള്‍ക്കും പ്രയോജനം
Published on

വിമാനയാത്രക്കാര്‍ക്ക് പ്രത്യേക ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.  'Christmas Comes Early' എന്ന പേരിൽ  ക്രിസ്മസ് ഓഫര്‍ പ്രഖ്യാപിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് എല്ലാ ടിക്കറ്റുകള്‍ക്കും 30 ശതമാനം വരെയുള്ള ഇളവാണ്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഡിസംബര്‍ രണ്ടിനും 2024മെയ് 30നുമിടയിലുള്ള ടിക്കറ്റുകള്‍ക്കായിരിക്കും ഇളവ്. എന്നാല്‍ ഇളവ് നേടാന്‍ നവംബര്‍ 30നകം ബുക്ക് ചെയ്തിരിക്കണം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൊബൈല്‍ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ചാർജിൽ ലഭിക്കുന്ന ഇളവ് കൂടാതെ സീറോ കണ്‍വേയന്‍സ് ചാര്‍ജുള്‍പ്പെടെയുള്ള ഇളവുകളും ലഭ്യമാണ്. ടാറ്റ ന്യൂപാസ് റിവാര്‍ഡ് പ്രോഗ്രാം വഴി (Tata NeuPass Rewards program) ഭക്ഷണം, സീറ്റിംഗ്, ബാഗേജ് എന്നിവയില്‍ മികച്ച ഓഫറുകളും നേടാം.

ബെംഗളൂരു-കൊച്ചി, ബെംഗളൂരു-കണ്ണൂര്‍, ബെംഗളൂരു-മംഗലാപുരം, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ-തിരുവനന്തപുരം, കണ്ണൂര്‍-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി തുടങ്ങി വിവിധ റൂട്ടുകളിലെ യാത്രകള്‍ക്ക് ഇളവുകള്‍ ലഭ്യമാണ്.

30 ആഭ്യന്തര എയര്‍പോര്‍ട്ടുകളിലേക്കും 14 രാജ്യാന്തര എയര്‍പോര്‍ട്ടുകളിലേക്കുമായി 300 എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകളാണ് പ്രതിദിനം സര്‍വീസ് നടത്തുന്നത്.

400 പൈലറ്റുമാരാണ് എയര്‍ ഇന്ത്യക്കുള്ളത്. അടുത്ത വര്‍ഷത്തോടെ ഇത് ഇരട്ടിയാക്കുമെന്ന് ഇക്കഴിഞ്ഞ മാസം എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com