കുടുംബ ബിസിനസുകൾക്ക് ഒത്തുചേരലിനുള്ള വേദിയായി ധനം ഫാമിലി ബിസിനസ് കോൺക്ലേവ്

ധനം ബിസിനസ് മാഗസിൻ ഒരുക്കുന്ന ഫാമിലി ബിസിനസ് കോൺക്ലേവിന് കൊച്ചിയിൽ തുടക്കം. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള കുടുംബ ബിസിനസുകൾക്ക് ഒത്തുചേരലിനുള്ള ഒരു വേദികൂടിയായി ഈ കോൺക്ലേവ്.

കുടുംബ ബിസിനസ് രംഗത്ത് രാജ്യാന്തര തലത്തില്‍ പേരെടുത്ത മയൂര്‍ ടി ദലാല്‍, പ്രൊഫ. പരിമൾ മർച്ചന്റ് എന്നിവരാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവിലെ മുഖ്യ പ്രഭാഷകർ.

ന്യൂയോര്‍ക്കിലെ ദലാല്‍ കാപ്പിറ്റല്‍ അഡൈ്വസേഴ്‌സിന്റെയും ഓക്‌സ്‌ഫോഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസിന്റെയും വെല്‍ത്ത് കോച്ചും സിഇഒയുമാണ് മയൂര്‍. ദുബായിയിലെ എസ് പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റിലെ ഗ്ലോബല്‍ എഫ്എംബി പ്രോഗ്രാമിന്റെ ഡയറക്റ്ററാണ് പരിമൾ മർച്ചന്റ്.

പോപ്പുലർ വെഹിക്കിൾസ് ആൻഡ് സെർവിസസ് എംഡി ജോൺ കെ.പോൾ നയിച്ച പാനൽ ചർച്ചയും ഇന്ന് നടന്നു. ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, കൊട്ടാരം ഗ്രൂപ്പ് ഡയറക്ടർ ലത പരമേശ്വരൻ, സെയ്ന്റ് ഗിറ്റ്സ് എക്സിക്യൂട്ടീവ് ചെയർമാൻ പുന്നൂസ് ജോർജ് എന്നിവർ പങ്കെടുത്തു.

കൊച്ചിയിലെ റമദ റിസോര്‍ട്ട് ആതിഥ്യം വഹിക്കുന്ന ഫാമിലി ബിസിനസ് കോണ്‍ക്ലേവിന് പിന്തുണയേകി പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമുണ്ട്.

റമദ റിസോര്‍ട്ടാണ് കോണ്‍ക്ലേവിന്റെ ഡയമണ്ട് സ്‌പോണ്‍സര്‍.

അഫ്‌ളുവന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഇന്ത്യ)പ്രൈവറ്റ് ലിമിറ്റഡ്, മണപ്പുറം ഫിനാന്‍സ്, സ്പിന്നര്‍ പൈപ്പ്‌സ് എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സറും. സെയ്ന്റ്ഗിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിനു കീഴിലുള്ള സെയ്ന്റ്ഗിറ്റ്‌സ് സെന്റര്‍ ഫോര്‍ ഫാമിലി ബിസിനസ് ആണ് കോണ്‍ക്ലേവിന്റെ നോളജ് പാര്‍ട്ണര്‍. ചിത്ര പെയ്‌ന്റേഴ്‌സാണ് ഔട്ട്‌ഡോര്‍ മീഡിയ പാര്‍ട്ണര്‍.

Related Articles
Next Story
Videos
Share it