കേരളത്തിലെ കുടുംബ ബിസിനസുകളെ കോവിഡ് എങ്ങനെയാണ് ബാധിച്ചത്? സര്‍വേ

കേരളത്തിലെ കുടുംബ ബിസിനസുകളെ കോവിഡ് എങ്ങനെയാണ് ബാധിച്ചത്? സര്‍വേ
Published on

കോവിഡ് കേരളത്തിലെ കുടുംബ ബിസിനസുകളെ എങ്ങനെയാണ് ബാധിച്ചത്? പ്രതിസന്ധിയെ അതിജീവിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളാണ് കുടുംബ ബിസിനസുകള്‍ സ്വീകരിക്കുന്നത്? കേരളത്തിലെ കുടുംബ ബിസിനസുകളെക്കുറിച്ച് സമഗ്രമായ സര്‍വേ നടത്തുകയാണ് ഫാമിലി ബിസിനസ് അഡൈ്വസറി സ്ഥാപനമായ ഗേറ്റ്വേയ്സ് ഗ്ലോബല്‍. സര്‍വേയ്ക്ക് നേതൃത്വം കൊടുക്കുന്നത് ഐഐഎം അഹമ്മദാബാദിലെ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് വിഭാഗം ഫാക്കല്‍റ്റിയായ പ്രൊഫ.ബിജു വര്‍ക്കിയാണ്.

കേരളത്തിലെ നൂറിലധികം ചെറുതും വലുതുമായ കുടുംബ ബിസിനസുകളെയാണ് ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ''കോവിഡ് വലിയ മാറ്റമാണ് കുടുംബ ബിസിനസുകളില്‍ ഉണ്ടാക്കിയിരിക്കുന്നത്. പല കുടുംബ ബിസിനസുകളും ഇപ്പോഴത്തെ വെല്ലുവിളിയുള്ള സാഹചര്യത്തില്‍ കുടുംബ ബിസിനസുകളുടെ ഘടന പുനര്‍രൂപികരിക്കുന്നു. വില്‍പ്പത്രം എഴുതിത്തുടങ്ങുന്നു.

തനിക്ക് ശേഷം എന്ത്, ബിസിനസിന്റെ തുടര്‍ച്ച എങ്ങനെ…. എന്നൊക്കെ കാര്യമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഫാമിലി ലെവല്‍, പ്രൊഫഷണല്‍ മാനേജ്മെന്റ് ലെവല്‍, എംപ്ലോയീ മാനേജ്മെന്റ് ലെവല്‍… എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് ഞങ്ങള്‍ സര്‍വേ നടത്തുന്നത്.'' ഐഐഎം അഹമ്മദാബാദിലെ ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ് വിഭാഗം ഫാക്കല്‍റ്റിയായ പ്രൊഫ.ബിജു വര്‍ക്കി പറയുന്നു.

''കുടുംബ ബിസിനസുകള്‍ എങ്ങനെയാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതെന്നും ഈ സ്ഥാപനങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍വേയിലൂടെ മനസിലാക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. നിരവധിപ്പേര്‍ ഇപ്പോള്‍ തന്നെ സര്‍വേയില്‍ പങ്കെടുത്തുകഴിഞ്ഞു. മറ്റ് കുടുംബ ബിസിനസുകളെയും വരും ദിവസങ്ങളില്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കുകയാണ് ലക്ഷ്യം.'' ഗേറ്റ്വേയ്സ് ഗ്ലോബല്‍ എല്‍എല്‍പിയുടെ ലീഡ് പാര്‍ട്ണറായ എം.ആര്‍ രാജേഷ് കുമാര്‍ പറയുന്നു. കുടുംബ ബിസിനസ് സാരഥികളുമായി നേരിട്ടും ഫോണിലൂടെയും അഭിമുഖം നടത്തിയാണ് ഗവേഷണത്തിനുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com