നവം. 22: ഇന്ന് നിങ്ങൾ അറിയേണ്ട 10 ബിസിനസ് വാർത്തകൾ

നവം. 22: ഇന്ന് നിങ്ങൾ അറിയേണ്ട 10 ബിസിനസ് വാർത്തകൾ
Published on

1. പെട്രോൾ വില താഴേക്കു തന്നെ

രാജ്യത്തെ പെട്രോൾ, ഡീസൽ വില താഴേക്ക്. അന്തരാഷ്ട്ര വിപണിയിലെ എണ്ണവില കുറഞ്ഞതു കാരണം ഒരു മാസത്തിലേറെയായി ആഭ്യന്തര വിപണിയിലെ ഇന്ധന വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ന് പെട്രോളിന് 41 പൈസയും ഡീസലിന് 30 പൈസയുമാണ് കുറഞ്ഞത്. ഒക്ടോബർ നാലിന് റെക്കോർഡ് നിലയിൽ എത്തിയ വില ഇപ്പോൾ ഓഗസ്റ്റ് മാസത്തേതിനേക്കാളും താഴ്ന്ന നിലയിലാണ്.

2. രൂപയ്ക്ക് നേട്ടം, തുടർച്ചയായ ഏഴാമത്തെ ദിവസവും മൂല്യം ഉയർന്നു

തുടർച്ചയായ ഏഴാമത്തെ ദിവസവും നേട്ടം കൈവരിച്ച് രൂപ. ഡോളറിനെതിരെ 35 പൈസയാണ് ഇന്ന് ഉയർന്നത്. ആഗോള എണ്ണവില കുറഞ്ഞത് ഇതിനൊരു കാരണമാണ്. വ്യാഴാഴ്ച രാവിലെ ഡോളറിന് 71.11 രൂപ എന്ന നിലയിലെത്തി.

3. റെയിൽവേ ജിയോയിലേക്ക് മാറുന്നു

ഇന്ത്യൻ റയിൽവേ തങ്ങളുടെ ടെലികോം ഓപ്പറേറ്ററെ മാറ്റുന്നു. റിലയൻസ് ജിയോ ആയിരിക്കും ഇനിമുതൽ റെയിൽവേയുടെ സേവന ദാതാവ്. കഴിഞ്ഞ ആറു വർഷമായി എയർടെൽ ആയിരുന്നു സേവനം നൽകിയിരുന്നത്. ജിയോയിലേക്ക് മാറിയാൽ ടെലികോം ബിൽ 35 ശതമാനത്തോളം കുറയുമെന്നാണ് റെയിൽവേ കണക്കാക്കുന്നത്.

4. അഭിജിത് ബോസ് വാട്സാപ്പിന്റെ ഇന്ത്യ മേധാവിയാകും

ഫേസ്ബുക്കിന്റെ ഇൻസ്റ്റന്റ് മെസ്സേജിങ് സേവനമായ വാട്സാപ്പ് ആദ്യമായി ഇന്ത്യയ്ക്ക് മാത്രമായി ഒരു മേധാവിയെ നിയമിക്കും. ഇ-പേയ്മെന്റ് കമ്പനിയായ ഈസിടാപിൻറെ സ്ഥാപകൻ അഭിജിത് ബോസ് അടുത്ത വർഷം ആദ്യം ചുമതലയേൽക്കും.

5. മാരുതി സുസുക്കിയുടെ പുതിയ എർട്ടിഗ, 7.44 ലക്ഷം മുതൽ

മാരുതി സുസുക്കിയുടെ [പുതിയ എർട്ടിഗ വിപണിയിലെത്തി. 1.5 ലിറ്റർ പെട്രോൾ എൻജിനുള്ള മോഡലിന് 7.44 ലക്ഷം രൂപ മുതൽ 9.95 ലിറ്റർ രൂപ വരെയാണ് വില. 1.3 ലിറ്റർ ഡീസൽ എൻജിൻ മോഡലിന് 8.8 ലക്ഷം മുതൽ 10.9 ലക്ഷം രൂപ വരെയുമാണ് വില.

6. മുൻ ഇൻഡിഗോ എക്സിക്യൂട്ടീവ് സഞ്ജയ് കുമാർ പുതിയ എയർ ഏഷ്യ സിഒഒ

ടാറ്റയ്ക്ക് പങ്കാളിത്തമുള്ള എയർ ഏഷ്യ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) സഞ്ജയ് കുമാറിനെ നിയമിച്ചു. ഇൻഡിഗോയിൽ ൧൨ വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

7. 29000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ രാജ്യത്ത് നടന്നത് 29,088 കോടി രൂപയുടെ പരോക്ഷ നികുതി വെട്ടിപ്പെന്ന് ജിഎസ്ടി ഇന്റലിജിൻസ് വിഭാഗം. ജിഎസ്ടി നികുതി വെട്ടിപ്പ് 4,562 കോടി രൂപയാണ്.

8. രാജ്യാന്തര ആയുർവേദ സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി സംഘടിപ്പിക്കുന്ന രാജ്യാന്തര ആയുർവേദ സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. സമ്മേളനം ഹോട്ടൽ ലേ മെറിഡിയനിൽ മന്ത്രി ഇ.പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.

9. പേടിഎം എൽഐസിയുമായി കൈകോർക്കുന്നു

എൽഐസി ഇൻഷുറൻസ് പ്രീമിയം ഓൺലൈനായി അടക്കാൻ സംവിധാനമൊരുക്കി പേടിഎം. ഇതിനായി പേടിഎം എൽഐസിയുമായി കൈകോർക്കും. മുപ്പതോളം ഇൻഷുറൻസ് കമ്പനികളുമായി പേടിഎമ്മിന് ധാരണയുണ്ട്.

10. റെഡ്‌മി നോട്ട് 6 പ്രൊ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഷവോമിയുടെ റെഡ്‌മി നോട്ട് 6 പ്രൊ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച്. ഇന്ത്യയിലെ വിലയും ഇന്ന് പ്രഖ്യാപിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com