

ബാങ്ക് അക്കൗണ്ടിൽ ആരെയും ഞെട്ടിക്കുന്ന തുക ക്രെഡിറ്റ് ആയതു കണ്ട് അമ്പരന്ന് യുവാവ്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുള്ള 20 വയസുളള ദീപക്കിന് കൊട്ടക് മഹീന്ദ്ര ബാങ്ക് സേവിംഗ്സ് അക്കൗണ്ടിലാണ് ഒരു സെപ്റ്റില്യൺ ട്രില്യൺ രൂപയിലധികം ക്രെഡിറ്റ് ചെയ്യപ്പെട്ടത്. ഒന്നിന് വലത് വശത്ത് 37 പൂജ്യങ്ങളിട്ടാല്‍ വരുന്ന സംഖ്യയാണിത്.
രണ്ട് മാസം മുമ്പ് അന്തരിച്ച അമ്മ ഗായത്രി ദേവിയായിരുന്നു അക്കൗണ്ട് പ്രവർത്തിപ്പിച്ചിരുന്നത്. ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയത് കണ്ട് ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലുമായ ദീപക്ക് പൂജ്യങ്ങൾ എണ്ണാൻ ആവശ്യപ്പെട്ട് തന്റെ സുഹൃത്തുക്കളെ സമീപിച്ചു. ഓഗസ്റ്റ് 3 ന് രാത്രിയാണ് തുക ക്രെഡിറ്റ് ചെയ്യപ്പെട്ടത്. സംഭവം സത്യമാണോ എന്നറിയുന്നതിന് ബാങ്കിലെത്തിയ ദീപക്കിനോട് ഉദ്യോഗസ്ഥര്‍ അതിശയിപ്പിക്കുന്ന ബാലൻസ് സ്ഥിരീകരിച്ചു. സംശയാസ്പദമായ വലിയ നിക്ഷേപം കാരണം അക്കൗണ്ട് മരവിപ്പിച്ചതായി ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷയത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഇടപാട് സാങ്കേതിക പിഴവാണോ, ബാങ്കിംഗ് തകരാറാണോ, അതോ കള്ളപ്പണം വെളുപ്പിക്കലാണോ എന്നതാണോ ഇപ്പോൾ അധികൃതർ അന്വേഷിക്കുന്നത്. സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ ഫണ്ടിന്റെ യഥാർത്ഥ ഉറവിടം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സംഭവത്തില്‍ അവിശ്വാസവുമായി ഒട്ടേറെ പേരാണ് സമൂഹമാധ്യമത്തില്‍ എത്തിയത്. ബാങ്കിന്റെ സോഫ്റ്റ്‌വെയറിലെ പിശകോ മാനുവൽ എൻട്രി തെറ്റിയതോ ആകാമെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. 20 വയസുള്ള ആൾ ഇപ്പോൾ അംബാനിയെക്കാൾ സമ്പന്നനാണെന്നാണ് മറ്റൊരാൾ പറഞ്ഞത്.
₹1.13 lakh crore credited to 20-year-old’s account sparks shock, suspicion, and tax probe.
Read DhanamOnline in English
Subscribe to Dhanam Magazine