കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകൾ റദ്ദാക്കി; ഒട്ടേറെ സര്‍വീസുകളെ ബാധിക്കുമെന്നും അറിയിപ്പ്, ട്രെയിനുകളും സമയവും ഇതാണ്

കേരളത്തിലൂടെ സർവീസ് നടത്തുന്ന 12 ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. വിജയവാഡ സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. ഗൊരഖ്പൂർ-കൊച്ചുവേളി, തിരുവനന്തപുരം-ന്യൂഡൽഹി എക്‌സ്‌പ്രസ് ട്രെയിനുകൾ പോലുള്ള റൂട്ടുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ ബാധിക്കുന്ന ഒട്ടേറെ സർവീസുകൾ വഴിതിരിച്ചു വിടുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുന്നതാണ്.
ഇതിനനുസരിച്ച് ആളുകള്‍ യാത്ര ആസൂത്രണം ചെയ്യേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 6 വരെയാണ് വിവിധ ട്രെയിനുകളുടെ സര്‍വീസുകളില്‍ മാറ്റം ഉളളത്. സെക്കന്തരാബാദ് ഡിവിഷനിലെ വിജയവാഡ-കാസിപ്പേട്ട്-ബൽഹാർഷാ സെക്ഷനിലെ നോൺ-ഇന്റലോക്ക്, ഇന്റർലോക്ക് ജോലികൾ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് തടസം നേരിടുന്നത്.

റദ്ദാക്കിയ ട്രെയിനുകള്‍

ട്രെയിൻ നമ്പർ 12511: ഗോരഖ്പൂർ - കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസ്, ഒക്ടോബർ 3, 4 തീയതികളിൽ ഉളളത്
ട്രെയിൻ നമ്പർ 12512: കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, ഒക്ടോബർ 1, 2, 6 തീയതികളിൽ ഉളളത്
ട്രെയിൻ നമ്പർ 12521: ബറൗണി-എറണാകുളം രപ്തിസാഗർ എക്സ്പ്രസ്, സെപ്റ്റംബർ 30 ന് രാത്രി 10:50 ന് പുറപ്പെടുന്ന ട്രെയിന്‍
ട്രെയിൻ നമ്പർ 12522: എറണാകുളം - ബറൗണി രപ്തിസാഗർ എക്സ്പ്രസ്, ഒക്ടോബർ 4 നുളളത്
ട്രെയിൻ നമ്പർ 12643: തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 02:15 ന് പുറപ്പെടുന്നത്
ട്രെയിൻ നമ്പർ 12644: ഹസ്രത്ത് നിസാമുദ്ദീൻ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബർ 4 ന് രാവിലെ 5:10 ന് പുറപ്പെടുന്നത്
ട്രെയിൻ നമ്പർ 12645: എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസ്, ഒക്ടോബർ 5 നുളളത്
ട്രെയിൻ നമ്പർ 12646: ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം മില്ലേനിയം എക്‌സ്പ്രസ്, ഒക്ടോബർ 1, 8 തീയതികളിൽ ഉളളത്
ട്രെയിൻ നമ്പർ 16318: ശ്രീ മാതാ വൈഷ്ണോ ദേവി കത്ര - കന്യാകുമാരി ഹിംസാഗർ എക്സ്പ്രസ്, സെപ്റ്റംബർ 30 ന് രാത്രി 10:25 ന് പുറപ്പെടുന്നത്
ട്രെയിൻ നമ്പർ 22645: ഇൻഡോർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സെപ്റ്റംബർ 30 ന് വൈകിട്ട് 4:45 ന് പുറപ്പെടുന്നത്
ട്രെയിൻ നമ്പർ 22647: കോർബ - കൊച്ചുവേളി എക്സ്പ്രസ്, ഒക്ടോബർ 2, 5 തീയതികളിൽ പുറപ്പെടുന്നത്
ട്രെയിൻ നമ്പർ 22648: കൊച്ചുവേളി - കോർബ എക്സ്പ്രസ്, സെപ്റ്റംബർ 30, ഒക്ടോബർ 3 തീയതികളില്‍ പുറപ്പെടുന്നത്

വഴിതിരിച്ചു വിടുന്നവ

ട്രെയിൻ നമ്പർ 12625: തിരുവനന്തപുരം സെൻട്രൽ - ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബർ 1 ന് പുറപ്പെടുന്നത്
ട്രെയിൻ നമ്പർ 12511: ഗോരഖ്പൂർ - കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസ്, ഒക്ടോബർ 6 ന് പുറപ്പെടുന്നത്

റീ ഷെഡ്യൂള്‍ ചെയ്തവ

ട്രെയിൻ നമ്പർ 12625: തിരുവനന്തപുരം സെൻട്രൽ - ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബർ 2, 4, 5, 6 തീയതികളിൽ ഉച്ചയ്ക്ക് 12:25 ന് പുറപ്പെടുന്ന ട്രെയിന്‍ 30 മിനിറ്റ് വൈകി 12:55 നായിരിക്കും യാത്ര ആരംഭിക്കുക.
ട്രെയിൻ നമ്പർ 12626: ന്യൂഡൽഹി - തിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഒക്‌ടോബർ ഒന്നിന് രാത്രി 8:10 ന് പുറപ്പെടുന്ന ട്രെയിന്‍ 1 മണിക്കൂർ 30 മിനിറ്റ് വൈകി രാത്രി 9:40 നായിരിക്കും സര്‍വീസ് ആരംഭിക്കുക.
Related Articles
Next Story
Videos
Share it