ജിയോജിതിന് 149 കോടി രൂപ അറ്റാദായം

ജിയോജിത്തിന് നിലവില്‍ 13 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്
ജിയോജിതിന് 149 കോടി രൂപ അറ്റാദായം
Published on

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിതിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 624 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2022-23 വര്‍ഷത്തിലെ 448 കോടി രൂപയില്‍ നിന്ന് 39 ശതമാനം വര്‍ധന മൊത്തം വരുമാനത്തില്‍ രേഖപ്പെടുത്തി.

നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 119 കോടിയില്‍ നിന്നും 61 ശതമാനം വര്‍ധിച്ച് 192 കോടി രൂപയായി. അറ്റാദായം 101 കോടി രൂപ ആയിരുന്നത് 48 ശതമാനം ഉയര്‍ന്ന് 149 കോടി രൂപയായി. നാലാം പാദത്തിലെ മൊത്തം വരുമാനം 209 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 79 ശതമാനത്തിന്റെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 117 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ വര്‍ഷത്തെ 29 കോടി രൂപയില്‍ നിന്ന് 66 കോടി രൂപയിലെത്തി. 128 ശതമാനത്തിന്റെ വര്‍ധന. അറ്റാദായം 30 കോടി രൂപയില്‍ നിന്ന് 73 ശതമാനം വര്‍ധിച്ച് 52 കോടി രൂപയായി.

ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.50 രൂപ (150 ശതമാനം) എന്ന നിരക്കില്‍ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. കമ്പനിയുടെ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ബിസിനസ് വിപുലീകരിക്കുന്നതിനായി ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ (ഡിഐഎഫ്സി) 10 ലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതിനും ബോര്‍ഡ് അനുമതി നല്‍കി.

ജിയോജിത്തിന് നിലവില്‍ 13 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 2024 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 93,000 കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com