ജോലി ഒഴിവ് 64,197 മാത്രം, അപേക്ഷകര്‍ 1.87 കോടി! ഇന്ത്യന്‍ റെയില്‍വേയില്‍ ജോലിക്കായി വന്‍തിരക്ക്

2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ റെയില്‍വേ ആകെ റിക്രൂട്ട് ചെയ്തത് 4.11 ജീവനക്കാരെയാണ്. 2025 വരെയുള്ള കാലയളവില്‍ ഇത് 5.08 ലക്ഷമാണ്. ഒരു ലക്ഷത്തിനടുത്ത് വര്‍ധന
Indian Railway
Image : Canva
Published on

ഇന്ത്യന്‍ റെയില്‍വേയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷകരുടെ കുത്തൊഴുക്ക്. കഴിഞ്ഞ വര്‍ഷം വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് വലിയ പ്രതികരണമാണുണ്ടായത്. 64,197 പോസ്റ്റുകളിലേക്കാണ് റെയില്‍വേ അപേക്ഷ ക്ഷണിച്ചത്. അപേക്ഷിച്ചവരുടെ എണ്ണമാകട്ടെ 1.87 കോടിയും. പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത കാലത്ത് റെയില്‍വേയില്‍ ജീവനക്കാരുടെ കുറവ് വലിയ ചര്‍ച്ചയായിരുന്നു. ഓരോ വിഭാഗത്തിലും ആവശ്യത്തിന് നിയമനങ്ങള്‍ നടക്കാത്തത് ജോലിഭാരം ഇരട്ടിയാക്കിയെന്ന് തൊഴിലാളി സംഘടനകളും ആരോപിച്ചിരുന്നു. അപകടങ്ങള്‍ തുടര്‍ച്ചയായതോടെ റിക്രൂട്ട്‌മെന്റ് വേഗത്തിലാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു.

കൂടുതല്‍ തൊഴിലവസരങ്ങള്‍

റെയില്‍വേയില്‍ കൂടുതല്‍ പേര്‍ക്ക് അടുത്തു തന്നെ ജോലി ലഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നു. 1.08 ലക്ഷം പോസ്റ്റുകളില്‍ 92,116 ഒഴിവ് നികത്താനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബാക്കി ഒഴിവുകളും അധികം വൈകാതെ നികത്തുമെന്നാണ് റെയില്‍വേ പറയുന്നത്.

കഴിഞ്ഞവര്‍ഷം നോട്ടിഫിക്കേഷന്‍ ഇറക്കിയതില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നീഷ്യന്‍സ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍സ്, ജൂനിയര്‍ എന്‍ജിനിയേഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവയാണ് ഏറ്റവും കൂടുതല്‍ അപേക്ഷ വന്ന തസ്തികകള്‍. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് 45,30,288 പേരാണ് അപേക്ഷിച്ചത്. ഈ പോസ്റ്റിലേക്ക് ഓരോ ഒഴിവിനും ശരാശരി അപേക്ഷകര്‍ 1,076 ആണ്.

2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ റെയില്‍വേ ആകെ റിക്രൂട്ട് ചെയ്തത് 4.11 ജീവനക്കാരെയാണ്. 2025 വരെയുള്ള കാലയളവില്‍ ഇത് 5.08 ലക്ഷമാണ്. ഒരു ലക്ഷത്തിനടുത്ത് വര്‍ധന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചതും പുതിയ റൂട്ടുകള്‍ വന്നതും മൂലം കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്.

Indian Railways receives 1.87 crore applications for 64,197 posts amid rising recruitment demands

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com