

ബിസിനസ് ലോകത്ത് വലിയ വിജയം നേടിയവരുടെ കൂടിച്ചേരലും അനുഭവങ്ങളും പങ്കിടുന്ന 18-ാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന് കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ബിസിനസ് ലോകത്ത് വലിയ വിജയങ്ങള്‍ സ്വന്തമാക്കിയവരുടെയും പുതു സംരംഭകരുടെയും സംഗമവേദി കൂടിയാണ് ധനം സമ്മിറ്റ്.
വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ആഗോള ബിസിനസ് അന്തരീക്ഷത്തില്‍ കേരളത്തിലെ സംരംഭകര്‍ക്ക് പുത്തന്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന രണ്ട് സുപ്രധാന സെഷനുകളാണ് സമ്മിറ്റിന്റെ പ്രധാന ആകര്‍ഷണം. കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ സംരംഭകരുടെ നീണ്ടനിരയാണ് ധനം സമ്മിറ്റിന്റെ പ്രധാന ആകര്‍ഷണീയത.
ബി.എസ്.ഇയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി പങ്കാളിയായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള (Wealth Creation) തന്റെ അനുഭവങ്ങളും നിക്ഷേപ തന്ത്രങ്ങളും പങ്കുവെക്കുന്ന ഫയര്‍സൈഡ് ചാറ്റാണ് സമ്മിറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
കേവലം ഒരു കോണ്‍ഫറന്‍സ് എന്നതിനപ്പുറം, ബിസിനസ് രംഗത്തെ എല്ലാ മേഖലകളിലുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ധനം സമ്മിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine