നിങ്ങള്‍ക്കറിയുമോ? 2020ലെ റോഡ് അപകട മരണങ്ങളില്‍ 26.37 ശതമാനവും ഇന്ത്യയില്‍

ലോകത്തെ റോഡപകടങ്ങളില്‍ (Road Accidents) നാലിലൊന്നും നടക്കുന്നത് ഇന്ത്യയില്‍. ജനീവയിലെ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ വേള്‍ഡ് റോഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഡബ്ല്യുആര്‍എസ്) പ്രകാരം 2020ല്‍ ഇന്ത്യയില്‍ 1.5 ലക്ഷം റോഡപകട മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് 207 രാജ്യങ്ങളിലായി രേഖപ്പെടുത്തിയ മൊത്തം റോഡപകടങ്ങളുടെ 26.37 ശതമാനമാണ്.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് (Nitin Gadkari) രാജ്യസഭയില്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. ന്ത്യയില്‍ 27 കോടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുണ്ടെന്നും 207 രാജ്യങ്ങളിലായി രജിസ്റ്റര്‍ ചെയ്ത 205 കോടി വാഹനങ്ങളുടെ 13.24 ശതമാനമാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഇവികളുടെ കണക്കുകള്‍ ഇങ്ങനെ
ഇന്ധനവില (Fuel Price) ഉയര്‍ന്നതോടെ ഇവികളോടുള്ള ആളുകളുടെ സമീപനവും മാറിവരുന്നുണ്ട്. നിലവില്‍ രാജ്യത്ത് 13 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് (Electric Vehicles) രജിസ്റ്റര്‍ ചെയ്തത്. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ് എന്നിവയുടെ കണക്കുകള്‍ ഉള്‍പ്പെടാതെയാണിതെന്നും മന്ത്രി വ്യക്തമാക്കി.
ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) ഫേസ്-2 പദ്ധതി പ്രകാരം 68 നഗരങ്ങളിലായി 2,877 പൊതു ഇവി ചാര്‍ജിംഗ് (EV Charging Stations) സ്റ്റേഷനുകളും 9 എക്‌സ്പ്രസ് വേകളിലും 16 ഹൈവേകളിലുമായി 1,576 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളും അനുവദിച്ചതായും ഗഡ്കരി (Nitin Gadkari) പറഞ്ഞു.
കഴിഞ്ഞ 8 വര്‍ഷത്തിനിടെ ദേശീയ പാതകളില്‍ 36.14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 21 തുരങ്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും 95.08 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 56 തുരങ്കങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.



Related Articles
Next Story
Videos
Share it