

ഹോങ്കോങ്ങിലെക്ക് സൗജ്യന്യ റൗണ്ട് ട്രിപ്പ് ടിക്കെറ്റ് ഓഫറുമായി കതെയ് പസഫിക് എയര്‍ലൈന്‍. കതെയ് പസഫിക് അംഗത്വം ഉള്ളവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. ഇല്ലാത്തവര്‍ക്ക് അംഗത്ത്വത്തിന് വെബ്‌സൈറ്റിലൂടെ സൗജന്യമായി അപേക്ഷിക്കാം. ഇന്ത്യ, യു.എ.ഇ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ നല്‍കുന്നത്.
5,590 പേര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍
നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കമ്പനിയുടെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഒരു വ്യക്തിക്ക് ഒരു എന്‍ട്രി സമര്‍പ്പിക്കാം. മെയ് 22 മുതല്‍ 28 വരെയാണ് സൗജന്യ ടിക്കറ്റിന് എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ കഴിയുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്ന് 5,590 പേര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കും. ജൂണ്‍ 7ന് വിജയികളെ പ്രഖ്യാപിക്കും. യാത്ര ടിക്കറ്റുകള്‍ ജൂലൈ 6 മുന്‍പ് കൈപ്പറ്റണം. 2024 മാര്‍ച്ച് 6ന് മുമ്പ് യാത്ര നടത്തണം.
വിജയികളുടെ ലോകം
ഹോങ്കോങ് അന്ത്രരാഷ്ട്ര വിമാനത്താവളമാണ് ഈ പ്രചാരണ പരിപാടി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ മൊത്തം 5 ലക്ഷം ടിക്കറ്റുകളാണ് സൗജന്യമായി നല്‍കുന്നത്. 'വിജയികളുടെ ലോകം' എന്ന പേരിലാണ് കതെയ് പസിഫിക് ടിക്കറ്റ് സമ്മാന കാമ്പയിന്‍ നടത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine