25 വര്‍ഷത്തിനുളളില്‍ ഇന്ത്യ വികസിത രാജ്യമായി മാറും, 92% പേര്‍ക്കും ലോക്കല്‍ ബ്രാന്‍ഡുകളോട് പ്രിയം

25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വികസിത രാജ്യമായി മാറുമെന്നാണ് Axis My India's India Consumer Sentiment Index (CSI) സര്‍വ്വേയില്‍ പങ്കെടുത്ത 56 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നത്. 44 ശതമാനം പേരും പറഞ്ഞത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ കൊണ്ട് ജീവിത നിലവാരം മെച്ചപ്പെട്ടു എന്നാണ്. രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ സര്‍വ്വേയില്‍ 10,205 പേരാണ് പങ്കെടുത്തത്.

സര്‍വ്വെയുടെ ഭാഗമായ 92 ശതമാനം പേരും പ്രാദേശിക ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. പ്രദേശിക-വിദേശ ഉല്‍പ്പന്നങ്ങള്‍ ഒരുപോലെ ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ളവരാണ് ആറ് ശതമാനം. ഇക്കോ-ഫ്രണ്ട്‌ലി ഉല്‍പ്പന്നങ്ങള്‍ക്കായി അധിക പണം നല്‍കാന്‍ തയ്യാറാണെന്ന് 63 ശതമാനം പേരും പറഞ്ഞു. അതേസമയം പഠനത്തിന്റെ ഭാഗമായവരില്‍ വെറും 39 ശതമാനം മാത്രമാണ് ഡിജിറ്റല്‍ പേയ്‌മെന്റുകളിലൂടെ ഇടപാടുകള്‍ നടത്തുന്നത്.

കോവിഡിന് ശേഷം ഇപ്പോള്‍ ജനങ്ങളെ ആശങ്കപ്പെടുത്തുന്നത് രാജ്യത്തെ വിലക്കയറ്റമാണ്. സാധനങ്ങളുടെ വില ഉയരുന്നത് തടയാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന് 34 ശതമാനം പേരും ആവശ്യപ്പെട്ടു. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയെന്ന് 73 ശതമാനം പേരും പറഞ്ഞു. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ സ്ത്രീയും പുരുഷനും പങ്കിടണമെന്ന കാഴ്ചപ്പാടിനോട് സര്‍വെയില്‍ പങ്കെടുത്ത 97 ശതമാനം പേരും യോജിച്ചു. ആക്‌സിസ് മൈ ഇന്ത്യ സര്‍വെയുടെ ഭാഗമായവരില്‍ 71 % പേരും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണ്.

Related Articles

Next Story

Videos

Share it