

സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന 7ാമത് മെഷിനറി എക്സ്പോ നാളെ (സെപ്തംബർ 20) ആരംഭിക്കും. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് ഈ മാസം 23 വരെ നീണ്ടുനിൽക്കുന്ന എക്സ്പോ നടക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് എക്സ്പോ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന എക്പോയിലേക്ക് പ്രവേശനം സൗജന്യമാണ്.
കഴിഞ്ഞ തവണ 31,000 ചതുരശ്ര അടിയിലാണ് പ്രദർശനം ഒരുക്കിയതെങ്കിൽ ഇത്തവണ 45,000 ചതുരശ്ര അടിയിലാണ് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലെ പ്രദർശനം. 230ലധികം സ്റ്റാളുകളാണ് പ്രദർശനത്തിലുണ്ടാവുക. കാര്‍ഷിക അധിഷ്ഠിത ഭക്ഷ്യ സംസ്‌കരണവും പാക്കേജിംഗും, ജനറല്‍ എഞ്ചിനീയറിംഗ് - ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്, തടി അധിഷ്ഠിത വ്യവസായം, റബ്ബര്‍, പ്ലാസ്റ്റിക്, പാദരക്ഷ, പ്രിന്റിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആയുര്‍വേദം, വസ്ത്രങ്ങള്‍, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് പുനരുപയോഗം, ഇ-മൊബിലിറ്റി/പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയവയാണ് എക്‌സ്‌പോയുടെ കേന്ദ്രീകൃത മേഖലകള്‍.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന മെഷീനറികൾ പ്രദർശിപ്പിക്കുകയാണ് എക്സ്പോയിലൂടെ ലക്ഷ്യം. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മെഷിനറി നിർമ്മാതാക്കളും എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. ബ്രാൻഡ് നിർമ്മാണത്തിനും ഉപഭോക്തൃ അടിത്തറ വളർത്തുന്നതിനും എക്സ്പോ അവസരം ഒരുക്കും
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, വ്യവസായ- വാണിജ്യ വകുപ്പ് ഡയരക്ടർ വിഷ്ണുരാജ് പി. ഐഎഎസ്, എറണാകുളം ജില്ലാ കലക്ടർ പ്രിയങ്ക ജി. ഐഎഎസ്, എംഎസ്എംഇ മന്ത്രാലയം ഡെവലപ്പ്മെന്റ് കമ്മീഷണർ ഡോ. രജനീഷ് ഐഎഎസ്, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.
7th Machinery Expo with 230+ stalls in Kakkanad, showcasing advanced technology for MSMEs.
Read DhanamOnline in English
Subscribe to Dhanam Magazine