

ജിഎസ്ടി പരിഷ്‌കാരം നടപ്പില്‍ വരുന്നതോടെ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വില വലിയതോതില്‍ കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 12 ശതമാനം സ്ലാബിലുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും ജിഎസ്ടി 5 ശതമാനത്തിലേക്ക് താഴും. ഇതുവഴി ജനങ്ങളുടെ ചെലവില്‍ 10-13 ശതമാനം കുറവുണ്ടാകുമെന്നും കൂടുതല്‍ സമ്പാദ്യത്തിന് വഴിയൊരുക്കുമെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടി കുറച്ചതിന്റെ ഗുണം കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു. 2017ല്‍ ജിഎസ്ടി നടപ്പിലാക്കുന്ന സമയത്ത് 65 ലക്ഷം നികുതിദായകരായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത് 1.51 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളുടെ വില 5 ശതമാനം അല്ലെങ്കില്‍ പൂജ്യത്തിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. ഇത് സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ കാര്യമായ നേട്ടമാകും. ജിഎസ്ടി കുറച്ചതിലൂടെ വിപണിയില്‍ സാമ്പത്തിക ക്രയവിക്രയം കൂടുമെന്നും ധനമന്ത്രി അവകാശപ്പെട്ടു.
ജിഎസ്ടി പരിഷ്‌കരണം വഴി 350 ഇനങ്ങള്‍ക്കാണ് നികുതി നിരക്കുകള്‍ കുറയുകയെന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരക്കിളവിന്റെ ഗുണം ഉപയോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
വാഹന നിര്‍മാതാക്കള്‍ ജിഎസ്ടി നിരക്കിളവ് നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ 50,000 രൂപ മുതലാണ് ജിഎസ്ടിയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 22 മുതലാണ് ജിഎസ്ടി നിരക്കിളവ് നിലവില്‍ വരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine