

കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഫാബ്കോ ബയോ സൈക്കിള്‍ ബ്രഹ്‌മപുരത്ത് സ്ഥാപിച്ച അത്യാധുനിക ജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ച് ദുബൈയില്‍ നിന്നുള്ള പ്രതിനിധി സംഘം. മാലിന്യസംസ്‌കരണ സാങ്കേതിക വിദ്യയായ ബ്ലാക്ക് സോള്‍ജിയര്‍ ഫ്ളൈ (ബി.എസ്.എഫ്) കൊച്ചിയുടെ മാലിന്യ നീക്കത്തിന് മികച്ച സംവിധാനമാണെന്ന് പ്രതിനിധി സംഘം പറഞ്ഞു. എം.എ.എച്ച്.വൈ ഖൂറി ആന്‍ഡ് കമ്പനിയുടെ പ്രതിനിധികളായ സലാഹുദ്ദീന്‍ ഷെറാഫി, ഷബ്ബീര്‍ ഹൈദരി, ഹുസൈഫ റംഗ്വാല എന്നിവരാണ് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയത്.
കൊച്ചി നഗരപരിധിയിലെ ഭക്ഷ്യമാലിന്യം സംസ്‌കരിക്കാനുള്ള പദ്ധതിയെന്ന നിലയിലാണ് ഫാബ്കോ ബയോ സൈക്കിള്‍ ആരംഭിച്ചതെന്ന് ഫാബ്കോ ഡയറക്ടര്‍മാരായ പി.വി നിയാസ്, പി.എ ലത്തീഫ് പറഞ്ഞു. ഇതിനകം 12,000 ടണ്‍ മാലിന്യം കൈകാര്യം ചെയ്തു. ഒരു ദിവസം 50 ടണ്‍ മാലിന്യം സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് ബ്ലാക്ക് സോള്‍ജിയര്‍ ഫ്ളൈ എന്ന ലാര്‍വ ഉപയോഗിച്ച് പൊടിച്ചു മാറ്റുന്നു.
സംസ്‌കരണത്തിന് വളരെ കുറച്ച് സ്ഥലം മാത്രം മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ മാലിന്യം സംസ്‌കരിച്ചു മൂല്യവര്‍ധിത ഉത്പന്നമായ പോഷകമാക്കി മാറ്റുന്നു. അതോടൊപ്പം ഏറ്റവും നല്ല വളവും ഇതില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ഫ്രാസ് എന്നാണ് ഈ വളത്തിന് പറയുന്നത്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മാലിന്യം കൈകാര്യം ചെയ്യുന്ന ഒരു രീതിയാണ് ഇത്. ഇന്ത്യയിലെ തന്നെ ആദ്യ പദ്ധതിയാണ് ഇത്.
Read DhanamOnline in English
Subscribe to Dhanam Magazine